ടെലഗ്രാം നിരോധനം; കമ്പനിയുടെ ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : ടെലഗ്രാം ഇന്ത്യയിൽ നിരോധിച്ച ഉത്തരവിനെതിരെ കമ്പനി സമർപ്പിച്ച ഹർജിയിൽ കേന്ദ്രത്തിന് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു.
കേന്ദ്ര സർക്കാറിൻറെ നടപടി 150 ദശലക്ഷം ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുമെന്നും അതിനാൽ മറുപടി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കമ്പനി കോടതിയെ സമീപിച്ചത്. അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചെങ്കിലും മറുപടി ഫയൽ ചെയ്യാൻ കേന്ദ്ര സർക്കാർ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റി.
നീറ്റ് യുജി പുനപരീക്ഷ ജൂൺ 21ന് നടക്കാനിരിക്കെയാണ് ടെലഗ്രാം പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാനുള്ള ആക്സസ് കേന്ദ്ര സർക്കാർ താൽക്കാലികമായി നിയന്ത്രിച്ചത്. അടിസ്ഥാന പ്രശ്‌നം പരിഹരിക്കാതെയുള്ള താൽക്കാലിക നിയന്ത്രണത്തിൽ രൂക്ഷ വിമർശനമാണ് കേന്ദ്ര സർക്കാറിനെതിരെ ഉയർന്നത്.









0 comments