തെലങ്കാനയിൽ ബേക്കറിയിൽ നിന്ന് വാങ്ങിയ പഫ്സിനുള്ളിൽ ചത്ത പാമ്പ്; കേസ്

ഹൈദരാബാദ് : തെലങ്കാനയിൽ ബേക്കറിയിൽ നിന്ന് വാങ്ങിയ പഫ്സിനുള്ളിൽ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി. മഹബൂബ്നഗർ ജില്ലയിലാണ് സംഭവം. ജോഖിനഗർ സ്വദേശിനിയാണ് തെലങ്കാനയിലെ ജഡ്ചർല പൊലീസ് സ്റ്റേഷന് സമീപമുള്ള ഒരു ബേക്കറിയിൽ നിന്ന് വാങ്ങിയ കറി പഫ്സിനുള്ളിൽ നിന്നും ചത്ത പാമ്പിനെ ലഭിച്ചതായി പരാതി നൽകിയത്. തുടർന്ന് യുവതി ജഡ്ചർല പൊലീസിൽ പരാതി നൽകി. ഒരു മുട്ട പഫ്സും ഒരു കറി പഫ്സുമാണ് യുവതി ബേക്കറിയിൽ നിന്ന് വാങ്ങിയത്. വീട്ടിലെത്തിയ ശേഷം കുട്ടികളോടൊപ്പം കഴിക്കാനായി കറി പഫ്സ് തുറന്നപ്പോഴാണ് ഉള്ളിൽ ചെറിയ പാമ്പിനെ കണ്ടത്.
ബേക്കറിയിൽ നിന്ന് പരാതി ഉന്നയിച്ചെങ്കിലും ഉടമ വിഷയത്തിൽ കൃത്യമായി പ്രതികരിച്ചില്ല. തുടർന്ന് യുവതി ജാഡ്ചർല പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.










0 comments