തെലങ്കാന തുരങ്ക അപകടം: തൊഴിലാളികള്‍ കാണാമറയത്ത്

ഹൈദരാബാദ്: തെലങ്കാന നാഗര്‍കുര്‍ണൂലിൽ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ തുരങ്ക നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് കുടുങ്ങിയ എട്ടു തൊഴിലാളികളെയും അഞ്ചുദിവസമായിട്ടും രക്ഷപ്പെടുത്താനായില്ല. തൊഴിലാളികൾ കുടുങ്ങിയ സ്ഥലത്തിന് തൊട്ടടുത്ത് വരെ രക്ഷാപ്രവര്‍ത്തകരെത്തിയെങ്കിലും അവസാനത്തെ 50 മീറ്ററിൽ മണ്ണും ചെളിയും നിറഞ്ഞിരിക്കുകയാണ്. ഇത് നീക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞ് അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 200 ടൺ അവശിഷ്ടങ്ങളും ചളിയും നീക്കം ചെയ്യുക വെല്ലുവിളിയാണ്. ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ സംഘവും വിവിധ ഏജന്‍സികളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തൊഴിലാളികളുമായി ഇതുവരെ ബന്ധം സ്ഥാപിക്കാനായിട്ടില്ല. സാഹചര്യം പരിശോധിക്കാന്‍ നാഷണൽ സെന്റര്‍ ഒഫ് സീസ്‌മോളജിയുടെ സഹായം തെലങ്കാന സര്‍ക്കാര്‍ തേടി.
തുരങ്കനിര്‍മാണത്തിൽ വിദഗ്ധരായ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെയും സേവനം തേടി.
ശനി രാവിലെ എട്ടോടെ ശ്രീശൈലം അണക്കെട്ടിന് പിൻഭാഗത്തെ തുരങ്കത്തിൽ 14 കിലോമീറ്റര്‍ ഉള്ളിലാണ് അപകടം നടന്നത്. രണ്ട് എന്‍ജിനിയര്‍മാര്‍, രണ്ട് മെഷീന്‍ ഓപ്പറേറ്റര്‍മാര്‍, നാല് തൊഴിലാളികള്‍ എന്നിവരാണ് കുടുങ്ങിയത്.











0 comments