മിസ് വേൾഡ് മത്സരാർഥികൾക്ക് പാദപൂജ; തെലങ്കാന സർക്കാർ വിവാദത്തിൽ

തെലുങ്കാന : തെലങ്കാനയിലെ പ്രസിദ്ധമായ രാമപ്പക്ഷേത്രം സന്ദർശിക്കുന്നതിനിടെ സ്ത്രീകൾ മിസ് വേൾഡ് മത്സരാർത്ഥികളുടെ കാലുകൾ കഴുകുന്ന വീഡിയോ വിവാദത്തിൽ. മുളുഗു ജില്ലയിലെ രാമപ്പ ക്ഷേത്രത്തിൽ മിസ് വേൾഡ് മത്സരാർത്ഥികൾ നിരനിരയായി ഇരിക്കുന്നതും കുറച്ച് സ്ത്രീകൾ കാലിൽ വെള്ളം ഒഴിച്ച് തൂവാല കൊണ്ട് തുടയ്ക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളിൽ കാണാം. മെയ് 31 ന് ഹൈദരാബാദിൽ നടക്കുന്ന മിസ് വേൾഡ് മത്സരാർത്ഥികൾക്കായി സംഘടിപ്പിച്ച സന്ദർശനത്തിനിടെയാണ് സംഭവം.
അതേസമയം അതിഥികളെ ദൈവികമായി കാണുന്ന അതിഥി ദേവോ ഭവ എന്ന ഇന്ത്യൻ പാരമ്പര്യമാണിതെന്നാണ് തെലുങ്കാന സർക്കാരിന്റെ ന്യായീകരണം. സംഭവത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. തെലങ്കാനയിലെ പിന്നാക്ക വിഭാഗത്തിലെ സ്ത്രീകളെ ഇതിന് നിയോഗിച്ചത് സംസ്ഥാനത്തിന് അപമാനമാണെന്ന് ബിആർഎസ് കുറ്റപ്പെടുത്തി.








0 comments