ആംബുലൻസ് ഇല്ല; തെലങ്കാനയിൽ മൃതദേഹം ചുമന്ന് ബന്ധുക്കൾ നടന്നത് കിലോമീറ്ററുകൾ

മൃതദേഹം ചുമലിലേറ്റി ബന്ധുക്കള്‍ നടക്കുന്നു (Photo: NDTV)
ഹൈദരാബാദ്: ആംബുലൻസ് സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് മൃതദേഹം ചുമലിലേറ്റി ബന്ധുക്കൾ നടന്നത് നാല് കിലോമീറ്റർ. തെലങ്കാനയിലെ സർക്കാർ ആശുപത്രിയിൽ നിന്നുമാണ് ഈ ദാരുണ കാഴ്ച. തെലങ്കാനയിലെ ഭദ്രാചലം സ്വദേശിയായ കണ്ടി വെങ്കണ്ണ (45) കഴിഞ്ഞ ആഴ്ച അതിശക്തമായ ചൂട് സഹിക്കാനാകാതെ കുഴഞ്ഞു വീണിരുന്നു. തുടർന്ന് സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു. ശേഷം മൃതദേഹം കൊണ്ടുപോകാൻ ആശുപത്രിയിൽ നിന്നും ആംബുലൻസ് ലഭിച്ചില്ല.
തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഏകദേശം നാല് കിലോമീറ്റർ ദൂരം മൃതദേഹം ചുമലിലേറ്റി കൊണ്ടുപോവുകയായിരുന്നു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. രൂക്ഷ പ്രതികരണങ്ങൾ ആണ് ഉയരുന്നത്. ഇതോടെ മൃതദേഹം കൊണ്ടുപോകാനുള്ള വാഹനം സമയത്ത് ലഭ്യമാക്കാത്തതെന്തെന്ന് അന്വേഷിക്കാൻ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. തെലങ്കാനയിലെ ആരോഗ്യ-അടിയന്തര സേവനങ്ങളുടെ ദുരവസ്ഥയുടെ നേർചിത്രമാണ് ഇതെന്ന് സോഷ്യൽ മീഡിയ പറയുന്നു.









0 comments