തെലങ്കാനയിൽ മരുന്ന് നിർമാണശാലയിൽ സ്‌ഫോടനം; 8 മരണം

photo credit: pti
ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡിയിലെ മരുന്ന് നിർമാണശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ എട്ട് തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരിച്ചു. 20 ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു.
സിഗാച്ചി ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിൽ രാവിലെയാണ് ദുരന്തമുണ്ടായത്. മരുന്ന് നിർമാണശാലയിലെ ഒരു റിയാക്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് കെട്ടിടം മുഴുവൻ തീപിടിക്കുകയായിരുന്നു. വിഷപുക പടരാൻ സാധ്യതയുള്ളതിനാൽ ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുകയാണ്.
അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എട്ട് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും 13 പേരെ രക്ഷപ്പെടുത്തിയതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 20 ലധികം തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു.പലർക്കും ഗുരുതരമായ പൊള്ളലേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ അഗ്നിശമന സേന തിരച്ചിൽ തുടരുകയാണ്.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. റിയാക്ടറിലെ മർദ്ദം കൂടിയതാണ് സ്ഫോടനത്തിന് കാരണമെന്നാണ് സൂചന.








0 comments