പരാജയം മണക്കുമ്പോൾ ബിജെപി കൃത്രിമം കാട്ടുന്നു: തേജസ്വി യാദവ്

ന്യൂഡൽഹി
പരാജയം മണക്കുമ്പോഴെല്ലാം ബിജെപിയും നിതീഷ് കുമാറും തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടാറുണ്ടെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. വോട്ടർ അധികാർ യാത്രയുടെ അഞ്ചാം ദിവസം ബിഹാറിലെ മുൻഗറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറിലെത്തിയ മോദി തന്റെ 11 വർഷത്തെ ഭരണത്തിന്റെ റിപ്പോർട്ട് കാർഡ് ആദ്യം കാണിക്കണം. ജനങ്ങളെ കബളിപ്പിക്കാമെന്ന് മോദി കരുതണ്ട –തേജസ്വി പറഞ്ഞു. ബിജെപിയെയും തെരഞ്ഞെടുപ്പ് കമീഷനെയും തുറന്നുകാട്ടുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യയും സംസാരിച്ചു.









0 comments