ad
Deshabhimani

ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം; 20കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

crime murder

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 17, 2026, 03:45 PM | 1 min read

ബെംഗളൂരു: ഇൻസ്റ്റാഗ്രാമിലൂടെയുള്ള സൗഹൃദത്തിനൊടുവിൽ യുവതിയെ ലിവ് ഇൻ പങ്കാളി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ മല്ലേശ്വരത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഹാസൻ ജില്ലയിലെ സകലേഷ്പൂർ സ്വദേശിനിയായ അനുഷ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വാട്ടർ ടാങ്കർ ഡ്രൈവറായ ശരത്തിനെ (27) മല്ലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.


കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. വ്യക്തിപരമായ ചില തർക്കങ്ങളെ തുടർന്നുണ്ടായ വഴക്കിനൊടുവിൽ ശരത് അനുഷയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും മല്ലേശ്വരത്തെ ഒരു വാടകവീട്ടിൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു.


തിങ്കളാഴ്ച ശരത് തന്റെ അഭിഭാഷകനോട് കുറ്റസമ്മതം നടത്തിയതോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറംലോകമറിയുന്നത്. അഭിഭാഷകൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ നിലവിൽ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home