print edition കുൽഗാമിലെ നിയന്ത്രങ്ങൾ നീക്കണമെന്ന് തരിഗാമി

ഗുൽസാർ നഖാസി
Published on Nov 18, 2026, 12:30 AM | 1 min read
ശ്രീനഗർ : സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിലെ ഗ്രാമങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീളുന്നതിനെ ചോദ്യം ചെയ്ത് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി എംഎൽഎ. കനത്ത തണുപ്പിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സ്‌ത്രീകളെയും കുട്ടുകളെയും പ്രായമായവരെയും ബുദ്ധിമുട്ടിക്കുകയാണ്. ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. എന്നാൽ പൗരന്മാരെ ദീർഘകാല നിയന്ത്രണങ്ങൾക്ക് വിധേയരാക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും കുൽഗാം എംഎൽഎയായ തരിഗാമി പറഞ്ഞു.
നവംബർ 11ന് കുൽഗാം ജില്ലയിലെ അഖ്രാനിലാണ് സിആർപിഎഫ് സംഘത്തിനുനേരെ ആക്രമണമുണ്ടായത്. മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തുടർന്ന് സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. ചൊവ്വാഴ്‌ചയുണ്ടായ വെടിവെപ്പിൽ ഭീകരവാദി കൊല്ലപ്പെട്ടു.









0 comments