ad
Deshabhimani

തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യെ സിബിഐ ചോദ്യം ചെയ്യുന്നു

കരൂർ ദുരന്തം: സിബിഐയുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി വിജയ്
വെബ് ഡെസ്ക്

Published on Mar 15, 2026, 02:41 PM | 1 min read

ചെന്നെെ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ ശേഷിക്കേ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യെ സിബിഐ ചോദ്യം ചെയ്യുന്നു. നേരത്തെ മാർച്ച് 10ന് ഹാജരാകാനാണ് സിബിഐ വിജയ്നോടു ആവശ്യപ്പെട്ടത്. എന്നാൽ വിജയ് അസൗകര്യം പറഞ്ഞതോടെ ചോദ്യം ചെയ്യൽ ഇന്നത്തേക്കു മാറ്റി.


ഡൽഹിയിലെ സിബിഐ ആസ്ഥാനത്താണ് വിജയ് ചോദ്യം ചെയ്യലിനു രാവിലെ 10.30 ഓടെ ഹാജരായത്. കരൂർ ദുരന്തത്തിൽ ഇതു മൂന്നാം തവണയാണ് വിജയ് ചോദ്യം ചെയ്യലിനു വിധേയനാകുന്നത്. നിശ്ചയിച്ചതിലും ഏഴു മണിക്കൂറിലധികം വൈകി വിജയ് വേദിയിലേക്ക് എത്തിയത് എന്തുകൊണ്ട്, വലിയ ആൾക്കൂട്ടവും തിരക്കുമൂലം പ്രശ്നങ്ങളുണ്ടായിട്ടും അവിടെ പ്രസംഗം തുടർന്നത് എന്തുകൊണ്ട്, തിരക്ക് ഒഴിവാക്കി ആളുകളെ പിരിച്ചുവിടാൻ ഒരു പാർട്ടി അധ്യക്ഷൻ എന്ന നിലയിലും സൂപ്പർ താരം എന്ന നിലയിലും വിജയ് എന്ത് നടപടികൾ സ്വീകരിച്ചു.


41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണമാണ് സിബിഐ നടത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home