മുദ്രാവാക്യം എഴുതിയ ടീഷർടുമായി സഭയിൽ

"തമിഴ് നാട് പൊരുതും" ലോക് സഭയിൽ ഡി എം കെ അംഗങ്ങളുടെ പ്രതിഷേധം

parliament
വെബ് ഡെസ്ക്

Published on Mar 20, 2025, 02:52 PM | 1 min read

“തമിഴ്നാട് പൊരുതും” എന്ന മുദ്രാവാക്യം എഴുതിയ ടീഷർട്ട് ധരിച്ചെത്തിയ എംപിമാരുടെ പ്രതിഷേധത്തിൽ ലോക്സഭ നിർത്തിവെച്ചു. മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയത്തിനെതിരെ, 'തമിഴ്നാട് പൊരുതും' എന്നുൾപ്പടെയുളള മുദ്യാവാക്യങ്ങൾ മുദ്രണം ചെയ്ത ടീഷർട്ട് ധരിച്ചായിരുന്നു ഡിഎംകെ അം​ഗങ്ങൾ സഭയ്ക്കുള്ളിലെത്തിയത്. പ്രതിഷേധം കനത്തതോടെ അംഗങ്ങളോട് പുറത്തു പോകാൻ സ്പീക്കർ ഓം ബിർള ആവശ്യപ്പെട്ടെങ്കിലും സഭയിൽ തുടർന്നു.


ഇത്തരം നടപടികൾ പാർലമെന്ററി ചട്ടങ്ങൾക്കും മര്യാദകൾക്കും വിരുദ്ധമാണെന്ന് സ്പീക്കർ പറഞ്ഞു. 'നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് സഭ പ്രവർത്തിക്കുന്നത്. സഭയോടുള്ള അന്തസ്സും ബഹുമാനവും അംഗങ്ങൾ നിലനിർത്തേണ്ടതുണ്ട്. എന്നാൽ ചില എംപിമാർ നിയമങ്ങൾ പാലിക്കുന്നില്ല. അന്തസ്സ് ലംഘിക്കുകയും ചെയ്യുന്നു. ഇത് സഭയ്ക്കുള്ളിൽ അം​ഗീകരിക്കാനാകില്ല', അദ്ദേഹം വ്യക്തമാക്കി.

അം​ഗങ്ങളോട് സഭയ്ക്ക് പുറത്തുപോകാനും പാർലമെന്ററി നിയമങ്ങൾ അനുശാസിക്കുന്ന വിധത്തിലുള്ള വസ്ത്രം ധരിച്ച് തിരിച്ചുവരാനും ഓം ബിർള ഉത്തരവിട്ടു. എന്നാൽ അം​ഗങ്ങൾ ഇതിനു തയ്യാറാകാഞ്ഞതോടെ ഉച്ചവരെ സഭ നിർത്തിവെച്ചു. തുടർന്ന് പാലർമെന്റിന് പുറത്തെത്തിയ അംഗങ്ങൾ അവിടെയും പ്രതിഷേധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home