ad
Deshabhimani

തമിഴ്‌നാട്ടിലും മേഘാവൃതമായ കാലാവസ്ഥ; നേരിയ മഴയെന്ന് മുന്നറിയിപ്പ്

Tamilnadu.jpg
വെബ് ഡെസ്ക്

Published on Aug 09, 2026, 10:45 AM | 1 min read

ചെന്നൈ: വരും ദിവസങ്ങളിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മിതമായ രീതിയിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചെന്നൈയിൽ കോടമ്പാക്കം, നുങ്കമ്പാക്കം, വടപളനി, ടി നഗർ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം നേരിയ മഴയുണ്ടായിരുന്നു.


നിലവിലെ ചൂട് കാലാവസ്ഥയിൽ നിന്ന് ആശ്വാസമായെങ്കിലും മഴ കൂടിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും ആശങ്ക നിലവിലുണ്ട്. പെരുങ്കത്തൂർ, വണ്ടല്ലൂർ ഉൾപ്പെടെയുള്ള പ്രാന്തപ്രദേശങ്ങളിലും മഴ പെയ്തു. ചെങ്കൽപ്പട്ട് ജില്ലയുടെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റോടുകൂടിയ കനത്ത മഴയുണ്ടായി.


ചില സ്ഥലങ്ങളിൽ പെട്ടെന്നുണ്ടായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശത്തെ റോഡുകളിൽ വെള്ളക്കെട്ടുണ്ടായി. ഇതിനെത്തുടർന്ന് ഗതാഗതം ചെറിയ രീതിയിൽ തടസപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തമിഴ്നാട്ടിലാകെ ഓഗസ്റ്റ് 14 വരെ മഴയുണ്ടാകുമെന്നും കേന്ദ കാലാവസ്ഥ വകുപ്പ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home