ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തുടങ്ങി; മധുരാന്തകത്ത് ടിവികെ മുന്നിൽ

ചെന്നൈ: തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. തമിഴ്‌നാട്ടിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രാവിലെ 8ഓടെ അതത് കേന്ദ്രങ്ങളിൽ കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഒക്ടോബർ 6നായിരുന്നു വോട്ടെടുപ്പ്.
ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്. തുടർന്ന് ഇവിഎമ്മുകളിലെ വോട്ടുകൾ എണ്ണുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തമിഴ്‌നാട്ടിലെ മധുരാന്തകം, ധരാപുരം മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇരുമണ്ഡലങ്ങളിലെയും പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ഭരണകക്ഷിയായ ടിവികെയാണ് മുന്നിൽ.
അസമിലെ നാഗോൺ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം നിർണായകമാകും. കോൺഗ്രസ് നേതാവായ പ്രദ്യുത് ബോർദൊലോയി ബിജെപിയിലേക്ക് മാറുകയും തന്റെ സീറ്റ് രാജിവയ്ക്കുകയും ചെയ്തതിനെത്തുടർന്നാണ് നാഗോണിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.









0 comments