തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; രണ്ട് മണ്ഡലങ്ങളിലും ടിവികെ ജയിച്ചു

Photo: Screengrab
ചെന്നൈ : തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ടിവികെ യ്ക്ക് വിജയം. ധാരാപുരത്ത് പി സത്യഭാമ 9,829 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മധുരാന്തകത്ത് മരഗതം കുമാരവേൽ 19,000 വോട്ടുകളുടെ ഭൂരിപക്ഷം നേടി.
ഇതോടെ നിയമസഭയിൽ ടിവികെയ്ക്ക് 109 എംഎൽഎ മാരായി. രണ്ട് മണ്ഡലങ്ങളിലും ഡിഎംകെ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ എഐഎഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.








0 comments