ഡൽഹിയിൽ ടേക്ക് ഓഫിനിടെ സ്വിസ് വിമാനത്തിന്റെ എൻജിന് തീപിടിച്ചു; ആറ് യാത്രക്കാർക്ക് പരിക്ക്

വിമാനത്തിന്റെ എൻജിന് തീപിടിച്ചപ്പോൾ. photo credit: Video screenshot
ന്യൂഡൽഹി : ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നുയരുന്നതിനിടെ സ്വിസ് വിമാനത്തിന്റെ എൻജിന് തീപിടിച്ചു. ആറ് യാത്രക്കാർക്ക് പരിക്കേറ്റു. അടിയന്തര നടപടികളുടെ ഫലമായി വൻ ദുരന്തം ഒഴിവായി. സൂറിച്ചിലേക്ക് പോവുകയായിരുന്ന സ്വിറ്റ്സർലൻഡ് വിമാനത്തിന്റെ എൻജിനാണ് ടേക്ക് ഓഫിനിടെ തകരാറിലായത്. 232 യാത്രക്കാരുമായി സൂറിച്ചിലേക്ക് പോവുകയായിരുന്നു സ്വിസ് ഇന്റർനാഷണൽ എയർ ലൈൻസ് വിമാനം. ഞായറാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ആറ് യാത്രക്കാർ ചികിത്സയിലാണെന്ന് എയർലൈൻ വക്താവ് പറഞ്ഞു.
സൂറിച്ചിലേക്ക് പറന്നുയർന്ന എയർബസ് എ 330 LX147 വിമാനത്തിന്റെ ലാൻഡിംഗ് ഗിയറുകളിൽ ഒന്നിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. എല്ലാ യാത്രക്കാരെയും ഒഴിപ്പിച്ചു. നാല് കുട്ടികളും വിമാനത്തിലുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
"ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ, പുലർച്ചെ 1ന് ശേഷം, ഒരു എഞ്ചിനിൽ തകരാർ സംഭവിക്കുകയും തീപിടിത്തമുണ്ടാവുകയായിരുന്നു. തുടർന്ന് ടേക്ക് ഓഫ് നിർത്തിവച്ച് വിമാനം ഒഴിപ്പിച്ചതായി എയർലൈൻ വക്താവ് പറഞ്ഞു. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും അടിയന്തര സ്ലൈഡുകൾ വഴി വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചു. ആറ് യാത്രക്കാർക്ക് വൈദ്യസഹായം നൽകുന്നുണ്ടെന്നും ജീവനക്കാർക്ക് ആർക്കും പരിക്കില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു. വിമാനം പരിശോധിക്കുന്നതിനും അടുത്ത നടപടികൾ ആരംഭിക്കുന്നതിനുമായി സ്വിസ് സാങ്കേതിക വിദഗ്ധർ ഡൽഹിയിലെത്തുമെന്നും വക്താവ് പറഞ്ഞു.










0 comments