print edition വന്ദേമാതരത്തെ എതിര്‍ത്തെന്ന് ; അധ്യാപകന് സസ്‍പെൻഷൻ

ആഗ്ര
ഉത്തര്‍പ്രദേശ് അലിഗഡിലെ ഷാപുരിൽ സ്‌കൂളിൽ വന്ദേമാതരം ചൊല്ലുന്നതിനെ എതിര്‍ത്തെന്ന് ആരോപിച്ച് അധ്യാപകനെ സസ്‌പെൻഡ്ചെയ്‌തു. സമാധാനം തകര്‍ക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസെടുത്തു.
സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ 55കാരൻ ഷംസുൽ ഹസനെയാണ് സസ്‌പെൻഡ് ചെയ്‌തത്. സ്‌കൂളുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രഭാത അസംബ്ലിയിൽ വന്ദേമാതരം ചൊല്ലുന്നത് നിര്‍ബന്ധമാക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.
തന്റെ വിശ്വാസത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടി വന്ദേമാതരം ചൊല്ലുന്നതിനെ ഷംസുൽ എതിര്‍ത്തുവെന്ന് സഹപ്രവർത്തകൻ ചന്ദ്രപാൽ സിങ്ങാണ് പരാതി നൽകിയത്.








0 comments