ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ് 36 വർഷത്തെ സേവനത്തിന് ശേഷം വിശ്രമ ജീവിതത്തിലേക്ക്

ന്യൂഡൽഹി: സുരേഖ യാദവ്, ഏഷ്യയിലെ ആദ്യത്തെ വനിതാ ലോക്കോ പൈലറ്റ്. അവർ തന്റെ 36 വർഷത്തെ സേവനത്തിന് ശേഷം സെപ്തംബർ 30 ന് വിരമിക്കുകയാണ്. ഹസ്രത്ത് നിസാമുദ്ദീൻ-സിഎസ്എംടി രാജധാനി എക്സ്പ്രസിലെ ശിവാജി മഹാരാജ് ടെർമിനസിലെത്തിയ യാദവിനെ സഹ ലോക്കോ പൈലറ്റുമാർ, ഡിപ്പാർട്മെന്റ് ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവർ ചേർന്ന് ആദരിച്ചു.
മഹാരാഷ്ട്രയിലെ സതാരയിൽ ജനിച്ച സുരേഖ യാദവ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കി, തുടർന്ന് ഒരു ലോക്കോ പൈലറ്റിന്റെ ജോലിയിൽ പ്രവേശിച്ചു. ഒരു ട്രെയിനി അസിസ്റ്റന്റ് ഡ്രൈവറായി ജോലി ആരംഭിച്ച അവർ, പരമ്പരാഗതമായി പുരുഷാധിപത്യമുള്ള മേഖലയിൽ നിരവധി തടസ്സങ്ങൾ മറികടന്നാണ് മുൻ നിരയിലെത്തിയത്.
2023-ൽ സോളാപൂരിൽ നിന്ന് സിഎസ്എംടിയിലേക്കുള്ള ട്രെയിൻ ഓടിച്ചുകൊണ്ട് ആദ്യത്തെ വനിതാ വന്ദേ ഭാരത് എക്സ്പ്രസ് ലോക്കോ പൈലറ്റ് എന്ന ഖ്യാതിയും അവർ സ്വന്തമാക്കി. സുരേഖ യാദവിന്റെ നേട്ടങ്ങൾക്ക്, സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.









0 comments