print edition നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; പാർലമെന്ററി പാർടിയേക്കാൾ വലുതാണ് പാർടി

സുപ്രീംകോടതി
ന്യൂഡൽഹി : രാഷ്‌ട്രീയ പാർടികളിൽ പിളർപ്പുണ്ടാക്കി പാർടികളിൽ ലയിപ്പിക്കുന്ന എംഎൽഎമാർക്കും എംപിമാർക്കും ശക്തമായ മുന്നറിയിപ്പ് നൽകി സുപ്രീംകോടതി. രാഷ്‌ട്രീയ പാർടിയുടെ തീരുമാനമാണ് പാർലമെന്ററി പാർടിയേക്കാൾ വലുതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പിളർപ്പുണ്ടാക്കിയ ഏക്‌നാഥ് ഷിൻഡെ വിഭാഗത്തെ യഥാർഥ ശിവസേനയായി അംഗീകരിച്ച തെരെഞ്ഞടുപ്പ് കമീഷൻ തീരുമാനത്തിനെതിരെ ഉദ്ദവ് താക്കറെ പക്ഷം നൽകിയ അപ്പീലിലാണ് ചീഫ് ജസ്‌റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിന്റെ നിർണായക നിരീക്ഷണം.
ഷിൻെഡെ പക്ഷത്തെ എംഎൽഎമാരുടെ എണ്ണം നോക്കി യഥാർഥ ശിവസേനയായി അംഗീകരിച്ചതിൽ തെരഞ്ഞെടുപ്പ് കമീഷന് തെറ്റുപറ്റിയെന്ന് കോടതി വിമർശിച്ചു. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷമുണ്ടോ എന്നത് നിർണയിക്കുന്പോൾ അത് രാഷ്‌ട്രീയ പാർടിയുമായി ബന്ധപ്പെടുത്തി വേണമായിരുന്നു. ഒരു രാഷ്‌ട്രീയ പാർടിയിൽ ആർക്കാണ് ഭൂരിപക്ഷമെന്ന് കണ്ടെത്താൻ മാനദണ്ഡം വേണം.
അങ്ങനെയൊരു നിർവചനമുണ്ടായാൽ അത് ഇത്തരം സാഹചര്യങ്ങളെ തടയും. വലിയ കുഴപ്പങ്ങളാണ് ഇപ്പോഴുള്ളത്. നിയമസഭാ പാർടിയുടെ മേൽ രാഷ്ട്രീയ പാർടിക്കാണ് നിയന്ത്രണമുള്ളത്. പാർലമെന്ററി പാർടിയിലെ ഭൂരിപക്ഷം എതിരായാലും അവരുടെ തീരുമാനത്തിന് അതീതമായിരിക്കും തീരുമാനമെന്നും കോടതി വ്യക്തമാക്കി. ഉദ്ദവ് പക്ഷത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, ഷിൻഡെ പക്ഷത്തേക്ക് കൂറുമാറിയ 31 എംഎൽഎമാരെയും അയോഗ്യരാക്കേണ്ടിയിരുന്നു എന്ന് വാദിച്ചു. വ്യാഴാഴ്‌ചയും വാദം തുടരും.









0 comments