ad
Deshabhimani

അയോധ്യ സംഭാവനയിൽ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഈ മാസം പരിഗണിക്കും

Ayodhya.jpg
വെബ് ഡെസ്ക്

Published on Jun 25, 2026, 01:40 PM | 1 min read

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനയിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഈ മാസം 29-ന് പരിഗണിക്കും. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും സുതാര്യവും സമയബന്ധിതവുമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.


ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹർജിക്കാരൻ വിഷയം അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഹർജി ജൂൺ 29-ന് കോടതിയിൽ പരാമർശിക്കാൻ ബെഞ്ച് നിർദ്ദേശം നൽകി.


രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് വലിയ തോതിൽ സംഭാവനകൾ പിരിച്ചെടുത്തിരുന്നുവെന്നും ഇതിൽ വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നുമാണ് ആരോപണം. വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home