ad
Deshabhimani

ലിംഗസമത്വം ശക്തിപ്പെടുത്തൽ: സംവാദവുമായി യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ

UAE Gender Balance Council
വെബ് ഡെസ്ക്

Published on Jun 25, 2026, 01:49 PM | 1 min read

ദുബായ്: ​രാജ്യത്ത് ലിംഗസമത്വം ശക്തിപ്പെടുത്താനുള്ള 2027-–2031 ദേശീയ തന്ത്രരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ ദേശീയ സംവാദം സംഘടിപ്പിച്ചു. സർക്കാർ വകുപ്പുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും നൂറിലധികം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. ​


നേതൃത്വം, സംരംഭകത്വം, തൊഴിൽ സംസ-്‌കാരം, നിർമിത ബുദ്ധി, ഭാവി സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ ലിംഗസമത്വം മുന്നോട്ടുകൊണ്ടുപോകാനുള്ള മുൻഗണനകളും പുതിയ സാധ്യതകളും സംബന്ധിച്ച് ചർച്ചകൾ നടന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ അഞ്ചാമത്തെ ലക്ഷ്യമായ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്ന ‘എസ്‌ഡിജി 5 പ്ലെഡ-്‌ജ്‌’ പദ്ധതിയിലേക്ക് എട്ട് പുതിയ സ്ഥാപനങ്ങൾകൂടി ചേർന്നതായും കൗൺസിൽ അറിയിച്ചു. ഇതോടെ പദ്ധതിയിൽ പങ്കാളികളായ സ്ഥാപനങ്ങളുടെ എണ്ണം 88 ആയി.



തൊഴിൽമേഖലയിൽ തുല്യ അവസരങ്ങളും കൂടുതൽ ഉൾക്കൊള്ളുന്ന തൊഴിൽ അന്തരീക്ഷവും ഉറപ്പാക്കാൻ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി.


അതേസമയം, കുടുംബ സൗഹൃദ തൊഴിൽനയങ്ങൾ നടപ്പാക്കുന്ന സ്ഥാപനങ്ങളെ ആദരിക്കുന്ന ‘ഫാമിലി ഫ്രണ്ട്‌ലി വർക്ക്പ്ലേസ് അവാർഡ് 2026’നുള്ള നാമനിർദേശങ്ങളും കൗൺസിൽ ക്ഷണിച്ചു. കുടുംബജീവിതവും തൊഴിലും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനുള്ള മികച്ച മാതൃകകൾ നടപ്പാക്കിയ സ്ഥാപനങ്ങൾക്കാണ് പുരസ്‌കാരം നൽകുക.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home