ഇളവ് അനുവദിച്ച് സുപ്രീംകോടതി
print edition ക്യാമ്പസിൽ നായകളെ പരിപാലിക്കാം

സുപ്രീംകോടതി
ന്യൂഡൽഹി : അപകടകാരികളായ തെരുവുനായകൾക്ക് ദയാവധം നൽകാമെന്ന വിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രത്യേക ഇളവ് അനുവദിച്ച് സുപ്രീംകോടതി. കാന്പസുകളിൽ പ്രവർത്തിക്കുന്ന മൃഗക്ഷേമ ഗ്രൂപ്പുകളും വിദ്യാർഥി യൂണിയനും ഉത്തരവാദിത്വം രേഖാമൂലം ഏറ്റെടുത്താൽ നായകളെ പരിപാലിക്കാമെന്നാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജരിയ എന്നിവരുടെ ബെഞ്ചിന്റെ വിധിയിലെ ഇളവ്.
ഇൗ നായകൾ ആരെയെങ്കിലും കടിച്ചാലോ മറ്റ് പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചാലോ എഴുതി നൽകുന്നവർക്കായിരിക്കും ഉത്തരവാദിത്വം. സ്ഥാപന മേധാവിക്കാണ് രേഖാമൂലം അറിയിപ്പ് നൽകേണ്ടത്. നായകൾക്ക് ഭക്ഷണവും മറ്റും ക്യാന്പസിനുള്ളിൽ തന്നെ നൽകണം. എബിസി ചട്ടം പാലിക്കണം.
നടപടിക്രമങ്ങൾ പാലിക്കുണ്ടെന്ന് ഉറപ്പാക്കിയില്ലെങ്കിൽ സ്ഥാപനമേധാവിക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാമെന്നും ഉത്തരവിൽ പറഞ്ഞു. കാന്പസിൽ തെരുവുനായകളെ സംരക്ഷിക്കുന്ന പദ്ധതി തുടരാൻ അനുവാദം തേടി ഹൈദാരാബാദിലെ ദേശീയ നിയമ സർവകലാശാല നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി ഇളവ് അനുവദിച്ചത്. അതേസമയം ഇതൊരു പൊതുതത്വമല്ലെന്നും പരിമിതമായ ഇളവ് മാത്രമാണെന്നും കോടതി വ്യക്തമാക്കി.










0 comments