Deshabhimani

അധിക വില്പന നികുതിയും സര്‍ചാര്‍ജും തുടരാം: വിധി ശരിവെച്ച് സുപ്രീം കോടതി

supreme Court
വെബ് ഡെസ്ക്

Published on Nov 04, 2026, 04:36 PM | 1 min read

ന്യൂഡൽഹി:സംസ്ഥാനങ്ങൾക്ക് നിലവിലുള്ള വിൽപന നികുതിയുടെ നിശ്ചിത ശതമാനം അധിക നികുതിയായോ സര്‍ചാര്‍ജായോ ഈടാക്കാനുള്ള അധികാരത്തെ ശരിവെച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച്. 974-ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനിൽക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വർഷങ്ങൾ പഴക്കമുള്ള തർക്കത്തിൽ തുടർവാദം ആവശ്യമില്ലെന്ന് വ്യക്തമാക്കി.


27 വർഷങ്ങൾക്ക് മുമ്പ് ഏഴംഗ ബെഞ്ചിന് മുന്നിലെത്തിയ ചോദ്യം ഇപ്പോൾ കേവലം അക്കാദമിക് വിഷയം മാത്രമായി മാറിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ജിഎസ്ടി നിയമം പ്രാബല്യത്തിൽ വന്നതിനാലും പഴയ നിയമ വ്യവസ്ഥകൾ മാറുകയോ ഭേദഗതി ചെയ്യപ്പെടുകയോ ചെയ്തതിനാലും ഇതിൽ കൂടുതൽ വാദം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.


ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ ലിസ്റ്റ് II എന്ട്രി 54 പ്രകാരം സംസ്ഥാനങ്ങൾക്ക് ചരക്കുകളുടെ വിൽപ്പനയിലോ വാങ്ങലിലോ നികുതി ചുമത്താൻ അധികാരമുണ്ടെങ്കിലും, ഈ അധിക സർചാർജ് കേന്ദ്രത്തിന്റെ അധികാരപരിധിയിൽ വരുന്ന (ലിസ്റ്റ് I എന്ട്രി 82) വരുമാന നികുതിക്ക് സമമാണോ എന്നതായിരുന്നു പ്രധാന നിയമപ്രശ്നം.

ജിഎസ്ടി വന്നതോടെ ഈ വിഷയത്തിലുള്ള പഴയ തർക്കങ്ങൾക്ക് പ്രായോഗിക പ്രസക്തി ഇല്ലാതായെന്ന് കണ്ടെത്തിയാണ് ഏഴംഗ ബെഞ്ച് റഫറൻസ് തീർപ്പാക്കിയത്. കേസിന്റെ വിശദമായ വിധിന്യായം ഉടൻ പുറപ്പെടുവിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home