കെയുഡബ്ള്യുജെ തെരഞ്ഞെടുപ്പ്: ജിജോ മാത്യു പ്രസിഡന്റ്; കിരൺ ബാബു ജനറൽ സെക്രട്ടറി

സംസ്ഥാന പ്രസിഡന്റ് ജിജോ മാത്യു (ഇടത്), സംസ്ഥാന ജനറൽ സെക്രട്ടറി കിരൺ ബാബു(വലത്)
തൃശ്ശൂർ: കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) 2026–2028 വർഷത്തെ പുതിയ സംസ്ഥാന ഭാരവാഹികളെ തൃശ്ശൂരിൽ നടന്ന വോട്ടെണ്ണലിൽ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി ജിജോ മാത്യു (മലയാള മനോരമ), ജനറൽ സെക്രട്ടറിയായി ആർ കിരൺ ബാബു (ന്യൂസ്18 കേരള) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ആറ് വനിതാ സംവരണ സീറ്റുകൾ ഉൾപ്പെടെ 36 അംഗ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയെ പ്രഖ്യാപിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ:
അനുപമ ജി നായർ (കൈരളി ടിവി), റിതികേഷ് കെടി (ന്യൂസ് മലയാളം), വിവി അരുൺ (ന്യൂസ്18 കേരള), ഫിലിപ്പോസ് മാത്യു (മനോരമ ന്യൂസ്), ഷെല്ലി മാത്യു (മലയാള മനോരമ), മഹേഷ് ചന്ദ്രൻ (ന്യൂസ് മലയാളം), വിജേഷ് ചൂടൽ (ദേശാഭിമാനി), ശ്രീകാന്ത് ജി (ദേശാഭിമാനി), സനകൻ വിഎസ് (മനോരമ ന്യൂസ്), പ്രശാന്ത് ടിപി (റിപ്പോർട്ടർ ടിവി), ജിജോ ജോർജ് (ദേശാഭിമാനി), ജിപ്സൺ സിഖേര (ടൈംസ് ഓഫ് ഇന്ത്യ), ഇപി മുഹമ്മദ് (സുപ്രഭാതം), നോബ്ൾ ജോസ് (മാതൃഭൂമി), നീലാംബരൻ ടിഎസ് (ജന്മഭൂമി), ശ്രീജ ശ്യാം (മാതൃഭൂമി ന്യൂസ്), സൈഫുദ്ദീൻ പിസി (മീഡിയ വൺ), ഫിറോസ് ഖാൻ (മാധ്യമം), ശ്യാംകുമാർ എസ് (ഏഷ്യാനെറ്റ് ന്യൂസ്), രാകേഷ് പിഎസ് (മാതൃഭൂമി), ശശികാന്ത് പി (അമൃത ടിവി), റാഫി എം ദേവസ്സി (കേരള കൗമുദി), ടിവി ശ്രീദേവി (മലയാള മനോരമ), നസീബ് കാരാട്ടിൽ (മലയാള മനോരമ), ദിലീപ് കുമാർ (മംഗളം), സി പ്രജോഷ് കുമാർ (ദേശാഭിമാനി), അഷ്മില ബീഗം ടി (മാതൃഭൂമി), ക്രിസ്റ്റീന വർഗീസ് (24 ന്യൂസ്), അനുശ്രീ എം (മാധ്യമം), റിനീഷ് മാത്യു (ദീപിക).
വനിതാ സംവരണ സീറ്റിൽ തെരഞ്ഞെടുക്കപ്പെട്ടവർ:
1. അനു മേരി ജേക്കബ് (മലയാള മനോരമ)
2. മനീഷ പ്രശാന്ത് (മാതൃഭൂമി)
3. സുഹൈല എംകെ (മീഡിയ വൺ)
4. സുമി സുലൈമാൻ (എ.സി.വി)
5. ബിന്ദു പിവി (ദേശാഭിമാനി)
6. ഗീതാഞ്ജലി എസ് (ദേശാഭിമാനി)








0 comments