Deshabhimani

ഭര്‍ത്താവ് ഓടിച്ച കാർ ഇടിച്ച് ഭാര്യ മരിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

kottayam
വെബ് ഡെസ്ക്

Published on Nov 04, 2026, 04:47 PM | 1 min read

കോട്ടയം : കോട്ടയം, കിടങ്ങൂരിൽ ഭർത്താവ് ഓടിച്ച കാർ ഇടിച്ച് ഭാര്യ മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഭാരതീയ വിദ്യാമന്ദിറിലെ മുൻ ഹെഡ്മിസ്ട്രസായ ശോഭനാകുമാരിയാണ് അപകടത്തിൽ മരിച്ചത്.


ഒക്ടോബർ 30 നായിരുന്നു സംഭവം. വീടിന്റെ കാർപോർച്ചിൽ കാർ പാർക്ക് ചെയ്യുന്നതിനിടെയാണ് ഭർത്താവ് മുരളീധരൻ പിള്ള ഓടിച്ച കാർ നിയന്ത്രണം വിട്ട് ശോഭനാകുമാരിയെ ഇടിക്കുന്നത്. കാറിന് അടിയിൽ പെട്ട ശോഭനാകുമാരിയെ സമീപവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home