ad
Deshabhimani

print edition ഭരണഘടനാ 
കേസുകൾക്കായി പ്രത്യേകസമയം കണ്ടെത്താന്‍ 
സുപ്രീം കോടതി

supreme court  Image Credit : wikimedia commons
വെബ് ഡെസ്ക്

Published on Aug 13, 2026, 01:31 AM | 1 min read

ന്യൂഡൽഹി: കാലങ്ങളായി കെട്ടിക്കിടക്കുന്ന ഭരണഘടനാകേസുകൾക്കായി ഉച്ചയ്‌ക്ക്‌ ശേഷമുള്ള സമയം മാറ്റിവെയ്‌ക്കുന്നത്‌ സുപ്രീംകോടതി പരിഗണിക്കുന്നു. ഏഴംഗ ബെഞ്ച്‌ തീർപ്പാക്കേണ്ട 29 കേസുകൾ കെട്ടിക്കിടക്കുകയാണെന്നും പകൽ രണ്ടുമുതൽ നാലുവരെയുള്ള സമയം ഇതിനായി നീക്കിവെയ്‌ക്കുന്നത്‌ പരീക്ഷണാടിസ്ഥാനത്തിൽ പരിശോധിക്കുമെന്നും ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌ പറഞ്ഞു. ഉച്ചകഴിഞ്ഞ്‌ രണ്ടുമണിക്കൂർ വാദം കേൾക്കുന്നത്‌ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാമെന്നും പിന്നീട്‌ തുടർതീരുമാനം എടുക്കാമെന്നും ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home