print edition സുരക്ഷിത നടപ്പാത മൗലികാവകാശം: സുപ്രീംകോടതി

ന്യൂഡൽഹി: സുരക്ഷിതമായി നടപ്പാതയിലൂടെ നടക്കുകയെന്നത് മൗലികാവകാശമാണെന്ന് സുപ്രീംകോടതി. കാൽനടയാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിനായും അവ കൃത്യമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള നിയമമുണ്ടാക്കാൻ കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റെ കടമ തദ്ദേശ സ്ഥാപനങ്ങൾക്കായിരിക്കണമെന്നും കോടതി വ്യക്തമാക്കി.
മോട്ടോർ വാഹനങ്ങളെക്കാൾ മുൻഗണന മനുഷ്യർക്കാണെന്നും ജസ്റ്റിസുമാരായ പി എസ് നരസിംഹ, അതുൽ എസ് ചന്ദൂർക്കർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. പിതാവിനൊപ്പം സ്കൂളിലേക്ക് പോകവേ ടാങ്കറിടിച്ച് മരിച്ച അഞ്ചുവയസുകാരന്റെ മോട്ടോർ അപകട ക്ലെയിം കേസിലാണ് സുപ്രീംകോടതിയുടെ നിർദേശം. കേസിൽ 4.70 ലക്ഷമായിരുന്ന നഷ്ടപരിഹാരതുക 11.4 ലക്ഷം രൂപയായി ഉയർത്തി.










0 comments