Deshabhimani

print edition അന്വേഷണം തടഞ്ഞു; ഹർജിക്കാരെ കേൾക്കാതെയുള്ള ഹൈക്കോടതി വിധി നിയമവിരുദ്ധം

dallewal hunger strike
avatar
റിതിൻ പ‍ൗലോസ്‌

Published on Oct 22, 2026, 12:05 AM | 2 min read

ന്യൂഡൽഹി: സിഎംആർഎൽ–എക്‌സാലോജിക്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷനേതാവ്‌ പിണറായി വിജയനെതിരെ രജിസ്റ്റർചെയ്‌ത കേസിൽ വിജിലൻസ്‌ അന്വേഷണം തടഞ്ഞ്‌ സുപ്രീംകോടതി. പിണറായി, ടി വീണ, മുഹമ്മദ്‌ റിയാസ്‌ എന്നിവരുടെ ഭാഗം കേൾക്കാതെയുള്ള ഹൈക്കോടതി വിധി നിയമവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടിയ സുപ്രിംകോടതി അന്വേഷണം പത്തുദിവസത്തേക്ക്‌ സ്റ്റേചെയ്‌തു. ആ കാലയളവിൽ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ പുനഃസ്ഥാപിക്കപ്പെടുകയും അതിൽ ഹർജിക്കാരുടെ ഭാഗം കേട്ടശേഷം ഡിവിഷൻ ബെഞ്ച്‌ തീരുമാനമെടുക്കുകയും വേണം. അവരുടെ ഭാഗം കേട്ടശേഷം എഫ്‌ഐആറിന്റെ സാധുത ഹൈക്കോടതി തീരുമാനിക്കണം– കേസിൽ അപ്പീൽ നൽകാൻ അനുവദിക്കണമെന്ന പിണറായിയുടെ ഹർജി പരിഗണിക്കവെയാണ്‌ ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വി മോഹന എന്നിവരുടെ പ്രത്യേക ബെഞ്ചിന്റെ ഉത്തരവ്‌.


നിയമപരിധിക്കുള്ളിൽനിന്ന്‌ പ്രവർത്തിച്ചാൽ മതിയെന്നും അതിര്‌ കടക്കരുതെന്നും ഇഡിയെ കോടതി താക്കീത്‌ ചെയ്‌തു.കേസിന്റെ മെറിറ്റിലേക്ക്‌ കടക്കാത്തതിനാൽ വിജിലൻസിന്റെ എഫ്‌ഐആറും ഇഡിയുടെ ഇസിഐആറും തൽക്കാലത്തേക്ക്‌ റദ്ദാക്കിയില്ല. എന്നാൽ ഇസിഐആറിനെയും ഹർജിക്കാർക്ക്‌ ചോദ്യംചെയ്യാം. ഹർജിക്കാർക്ക്‌ അപ്പീൽ നൽകാൻ അർഹതയുണ്ടായിരുന്നിട്ടും അത്‌ തെറ്റായ രീതിയിലാണ്‌ ഹൈക്കോടതി തള്ളിക്കളഞ്ഞതെന്നും ഉത്തരവിൽ വിമർശിച്ചു. നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ്‌ എഫ്‌ഐആർ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന ഇഡി വാദം അംഗീകരിക്കാനാകില്ലെന്ന്‌ ഉത്തരവിൽ രേഖപ്പെടുത്തി. എഫ്‌ഐആർ ചോദ്യംചെയ്‌ത്‌ പിണറായി സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ അനുവദിക്കണമായിരുന്നുവെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി. ബാധിക്കപ്പെട്ടവരുടെ ഭാഗം കേൾക്കില്ലെന്ന നിലപാട്‌ അംഗീകരിക്കാനാകില്ല. ഭാരതീയ നാഗരിക്‌ സുരക്ഷാ സംഹിത 175(4) പ്രകാരം കേസെടുക്കാൻ ഉത്തരവിടുംമുന്പ്‌ മജിസ്‌ട്രേട്ട് പൊതുപ്രവർത്തകരുടെ ഭാഗം കേൾക്കണമെന്ന്‌ വ്യവസ്ഥ ചെയ്യുന്നുണ്ട്‌.


ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ ഉത്തരവ്‌ സർക്കാരിനായിരുന്നു തിരിച്ചടി. അപ്പീൽ നൽകേണ്ടത്‌ സർക്കാരായിരുന്നുവെന്നും സുപ്രീംകോടതി വിമർശിച്ചു. ഇത്രവേഗം എഫ്ഐആർ രജിസ്റ്റർചെയ്‌തതിന്‌ "നിങ്ങളെ അഭിനന്ദിക്കുന്നു'വെന്ന്‌ സർക്കാരിനെ കോടതി പരിഹസിച്ചു.

​ പിഎംഎൽഎ നിയമം സെക്‌ഷൻ 66(2) പ്രകാരം ഇഡി നൽകിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത നടപടിയെയും രൂക്ഷമായി വിമർശിച്ചു. വിധികളെ നിയമങ്ങളാക്കി വായിക്കുകയും ഇഡിയുടെ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കേണ്ടത്‌ നിർബന്ധമാണെന്ന്‌ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും കുറ്റപ്പെടുത്തി. കേസെടുക്കാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ചിന്റെ വിധിയും അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ചിന്റെ നിലപാടും തെറ്റാണ്‌. കേസും അന്വേഷണവും ഹൈക്കോടതി ഉത്തരവിന്മേലാണ്‌. ആ ഉത്തരവിന്‌ മുന്പ്‌ ഹർജിക്കാരെ കേൾക്കാൻ തയ്യാറായില്ലെങ്കിൽ ഭാവി നടപടിക്രമങ്ങളിൽ അവർക്ക്‌ തിരിച്ചടിയുണ്ടാകും. സിംഗിൾ ബെഞ്ചിന്റെ വിധിയിൽ പൊരുത്തേടുണ്ടെന്നും ആ വിധി തുടരാൻ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home