Deshabhimani

print edition തമിഴ്‌നാട്‌ സർക്കാരിനെ തള്ളി സുപ്രീംകോടതി; വനഭൂമിയിലെ വാണിജ്യകൃഷിക്ക്‌ സംരക്ഷണമില്ല

supreme Court
വെബ് ഡെസ്ക്

Published on Nov 09, 2026, 01:30 AM | 1 min read

ന്യൂഡൽഹി: വനഭൂമിയിൽ വാണിജ്യകൃഷി നടത്തുന്നത്‌ വനാവകാശ നിയമപ്രകാരം സംരക്ഷണം നൽകുന്നില്ലെന്ന്‌ സുപ്രീംകോടതി. അഗസ്‌ത്യമല സംരക്ഷിതവനത്തിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ പുറപ്പെടുവിച്ച ഉത്തരവിൽ തമിഴ്‌നാട്‌ സർക്കാർ നൽകിയ വ്യക്തത വരുത്തൽ അപേക്ഷ തള്ളി ജസ്റ്റിസ്‌ വിക്രംനാഥ്‌, സന്ദീപ്‌ മേത്ത എന്നിവരുടേതാണ്‌ ഉത്തരവ്‌. വനത്തിൽ താൽക്കാലികമായി താമസിക്കുന്നവർക്കോ പുറത്ത്‌ താമസിച്ച്‌ വാണിജ്യകൃഷി ചെയ്യുന്നവർക്കോ വനാവകാശ നിയമത്തിന്റെ പേരിൽ സംരക്ഷണം ലഭിക്കില്ലെന്ന്‌ കോടതി വ്യക്തമാക്കി.


ഇതോടെ അഗസ്‌ത്യമല സംരക്ഷിതവനത്തിന്റെ ഭാഗമായ മേഘമല–വരുസനാട്‌ മേഖലയിലെ 5,072.64 ഹെക്ടർ സംരക്ഷിതമേഖലയിൽ 3,637.83 ഹെക്ടറിൽ പട്ടുനൂൽ കൃഷി ചെയ്യുന്നവർ കുടിയിറക്കപ്പെടും. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലെ വനാവകാശ നിയമങ്ങളിൽ പ്രത്യാഘാതം സൃഷ്‌ടിക്കുന്നതാണ്‌ ഉത്തരവ്‌. വനാവകാശ തർക്കങ്ങൾ പരിഹരിക്കാൻ മുൻ ചീ-ഫ്‌ ജസ്‌റ്റിസ്‌ ബി ആർ ഗവായ്‌യുടെ അധ്യക്ഷതയിൽ സമിതിയും രൂപീകരിച്ചു.


സംരക്ഷിതവനമാക്കുന്നതിന്‌ മുന്പുതന്നെ (1930-കൾ മുതൽ) മേഘമലയിലെ ജനങ്ങൾ പട്ടനൂൽ കൃഷി ചെയ്യുന്നുണ്ട്‌. ഇതിന്‌ വനാവകാശ നിയമത്തിന്റെ സംരക്ഷണമുണ്ടെന്നു സർക്കാർ ചൂണ്ടിക്കാട്ടിയെങ്കിലും തള്ളി. 2006ലെ നിയമപ്രകാരം വനമേഖലയിൽ വാണിജ്യവിളയുടെ കൃഷി വനാവകാശമായി അംഗീകരിച്ചിട്ടില്ല–കോടതി പറഞ്ഞു. മേയിലെ ഉത്തരവിനുപിന്നാലെ തേനിയിൽ കാൽലക്ഷത്തോളം ആദിവാസികളെ കുടിയൊഴിപ്പിക്കാൻ തമിഴ്‌നാട്‌ സർക്കാർ ശ്രമിച്ചത്‌ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home