Deshabhimani

print edition കാവേരിയിൽനിന്ന്‌ തമിഴ്‌നാടിന്‌ 
അധിക ജലമില്ല

Kaveri River
വെബ് ഡെസ്ക്

Published on Nov 21, 2026, 12:55 AM | 1 min read

ന്യൂഡൽഹി: കാവേരി നദിയിൽനിന്ന്‌ 11,000 ദശലക്ഷം ഘനയടി അധികജലം ആവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ സർക്കാർ നൽകിയ രണ്ട്‌ അപേക്ഷകൾ തള്ളി സുപ്രീംകോടതി. ജസ്റ്റിസുമാരായ വിക്രംനാഥ്‌, അപരേഷ്‌കുമാർ സിങ് എന്നിവരുടെ ബെഞ്ചാണ്‌ രണ്ട്‌ അപേക്ഷയും തള്ളിയത്‌. വെള്ളിയാഴ്ച നൽകിയ മൂന്നാമത്തെ അപേക്ഷയും തള്ളുമെന്ന്‌ ബെഞ്ച്‌ പറഞ്ഞതോടെ വിജയ്‌ സർക്കാരിന്‌ വൻ തിരിച്ചടിയായി.


അധികജലം ഉണ്ടായിട്ടും കർണാടക അത്‌ പിടിച്ചുവച്ചിരിക്കുകയാണെന്നും മഴക്കുറവും അർഹമായമായ വിഹിതം ലഭിക്കാത്തതും മൂലം സംസ്ഥാനത്തെ കൃഷി താറുമാറായെന്നും ആരോപിച്ചാണ്‌ തമിഴ്‌നാട്‌ കോടതിയെ സമീപിച്ചത്‌. അർഹമായ വിഹിതം വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ്‌ അതോറിറ്റിയുടെ ഉത്തരവ്‌ നടപ്പാക്കണമെന്നായിരുന്നു തമിഴ്‌നാടിന്റെ പ്രധാന ആവശ്യം. സംസ്ഥാനത്തെ പല ജില്ലകളും രൂക്ഷമായ വരൾച്ചയും മഴക്കുറവും നേരിടുകയാണെന്നും അധിക ജലമില്ലെന്നും കർണാടക വാദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home