Deshabhimani

print edition പ്രിയ വർഗീസിന്റെ നിയമനം; യുജിസി വാദം തള്ളി സുപ്രീംകോടതി

Manipur Violence

സുപ്രീംകോടതി

വെബ് ഡെസ്ക്

Published on Oct 29, 2026, 01:42 AM | 1 min read

ന്യൂഡൽഹി : കണ്ണൂർ സർവകലാശാലയിൽ അസോസിയറ്റ്‌ പ്രൊഫസറായി പ്രിയ വർഗീസിന്‌ നൽകിയ നിയമനം ശരിവയ്‌ക്കുമെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. എട്ടുവർഷത്തെ അധ്യാപന പരിചയമുണ്ടെങ്കിൽ നിയമനം ശരിവയ്‌ക്കുമെന്ന്‌ ജസ്‌റ്റിസുമാരായ മനോജ്‌ മിശ്രയും മൻമോഹനും വ്യക്തമാക്കി.


നാലുവർഷത്തെ അധ്യാപന പരിചയം പ്രിയക്കുണ്ട്‌. ബാക്കി നാലുവർഷത്തേത്‌ പിഎച്ച്‌ഡി ഗവേഷണ കാലയളവടക്കം പരിഗണിച്ച്‌ തീരുമാനമെടുക്കുമെന്നും യുജിസി വാദം തള്ളി ബെഞ്ച്‌ അറിയിച്ചു. ഇതടക്കം വിശദമാക്കുന്ന വിവരങ്ങൾ ഒരാഴ്‌ചയ്ക്കകം സമർപ്പിക്കാൻ പ്രിയയ്‌ക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ പരമേശ്വറിനോട്‌ കോടതി ആവശ്യപ്പെട്ടു.


ബുധനാഴ്‌ച അപ്പീലിൽ വാദം പൂർത്തിയാക്കി വിധിപറയാൻ മാറ്റി. യുജിസി വാദത്തെ അനുകൂലിച്ച സംസ്ഥാന സർക്കാരിന്‌ കോടതി നിരീക്ഷണം തിരിച്ചടിയായി. യുജിസി നിയമപ്രകാരം ഗവേഷണ കാലയളവ്‌ അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന വാദമാണ്‌ കോടതി തള്ളിയത്‌.


അസി. പ്രൊഫസർ നടത്തുന്ന പിഎച്ച്ഡി ഗവേഷണം അധ്യാപന പരിചയം തന്നെയാണെന്ന്‌ ബെഞ്ച്‌ ബുധനാഴ്‌ചയും വ്യക്തമാക്കി. ഇത്‌ എല്ലാ കേസുകൾക്കും ബാധകമാക്കരുതെന്ന്‌ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home