ad
Deshabhimani

print edition അടിച്ചേൽപ്പിക്കാനാകില്ലെന്ന്‌ തമിഴ്‌നാട്‌; ഹിന്ദിക്കെതിരായ മനോഭാവം മാറ്റണമെന്ന്‌ സുപ്രീംകോടതി

Supreme Court
വെബ് ഡെസ്ക്

Published on Sep 18, 2026, 01:08 AM | 1 min read

ന്യൂഡൽഹി: ഹിന്ദിക്കെതിരായ മനോഭാവം തമിഴ്‌നാട്‌ സർക്കാർ മാറ്റണമെന്നും അവിടെ ആ ഭാഷ പഠിപ്പിക്കാതിരിക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി നിരീക്ഷണം. എല്ലാ ജില്ലകളിലും നവോദയ വിദ്യാലങ്ങൾ സ്ഥാപിക്കണമെന്നും അതിന്‌ ഭൂമി കണ്ടെത്തണമെന്നുമുള്ള ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട്‌ സർക്കാർ നൽകിയ അപ്പീൽ തള്ളിയാണ്‌ സുപ്രീം കോടതി ഇ‍ൗ നിരീക്ഷണം നടത്തിയത്‌.


ചെന്നൈയിലെ ജനങ്ങൾ ഡൽഹിയെ അകറ്റി നിർത്തരുതെന്നും ഇരുപക്ഷവും ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ജസ്റ്റിസുമാരായ ബി വി നാഗരത്ന, അഗസ്റ്റിൻ ജോർജ്‌ മസിഹ് എന്നിവരുടെആവശ്യപ്പെട്ടു.


​എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കുന്ന ത്രിഭാഷ നയം സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയത്തിന്‌ വിരുദ്ധമാണെന്നും തമിഴ്‌നാടിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ്‌ ഗുപ്‌ത വ്യക്തമാക്കി. സഹകരണ ഫെഡറലിസം ഒരു ദിശയിൽ മാത്രമല്ല പ്രവർത്തിക്കുന്നത്‌. ഒരു നയം നടപ്പാക്കണമെന്ന്‌ കോടതിക്ക്‌ സർക്കാരിനോട്‌ പറയാനാകില്ലെന്നും ഗുപ്‌ത വാദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home