മലയാറ്റൂരിൽ അനധികൃത പാറപൊട്ടിക്കൽ

മലയാറ്റൂർ യൂക്കാലി പ്രദേശത്തെ അനധികൃത പാറപൊട്ടിക്കൽ
കാലടി
യുഡിഎഫ് ഭരിക്കുന്ന മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിൽ അനധികൃത പാറപൊട്ടിക്കൽ. മലയാറ്റൂർ യൂക്കാലി പ്രദേശത്താണ് വ്യാഴം പുലർച്ചെമുതൽ യന്ത്രങ്ങളുടെ സഹായത്തോടെ പാറപൊട്ടിക്കൽ തുടങ്ങിയിരിക്കുന്നത്.
പഞ്ചായത്തിന്റെ രഹസ്യ അനുമതിയോടെയാണ് പാറപൊട്ടിക്കൽ എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ലൈസൻസോ അനുമതിയോ ഇതിന് ലഭിക്കാത്തതിനാൽ ഗുണ്ടാസംഘങ്ങളെ കാവൽനിർത്തിയാണ് പാറപൊട്ടിക്കൽ. ഇത് തുടർന്നാൽ മലയിടിച്ചിൽ കൂടുകയും കുടിവെള്ളക്ഷാമം രൂക്ഷമാകുകയും ചെയ്യും. പാറപൊട്ടിക്കൽ തടയണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.










0 comments