ad
Deshabhimani

സുപ്രീംകോടതിയുടെ അംഗബലം 38 ആക്കി രാഷ്‌ട്രപതിയുടെ വിജ്ഞാപനം

supreme court  Image Credit : wikimedia commons
വെബ് ഡെസ്ക്

Published on May 17, 2026, 07:07 PM | 1 min read

ന്യൂ‍ഡൽഹി: സുപ്രീംകോടതിയുടെ അംഗബലം നിലവിലുള്ള 34 ജഡ്‌ജിമാരിൽ നിന്ന്‌ 38 ആക്കി വർധിപ്പിക്കുന്ന ഓർഡിനൻസിന്‌ രാഷ്‌ട്രപതി ദ്ര‍ൗപതി മുർമ്മുവിന്റെ അംഗീകാരം. സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം സംബന്ധിച്ച ഭേദഗതി ഓർഡിനൻസ് രാഷ്‌ട്രപതിയുടെ അംഗീകാരത്തോടെ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്‌തു.

1956ലെ നിയമത്തിന്റെ സെക്ഷൻ രണ്ടിലെ "33" എന്ന വാക്ക് 37 ആക്കിയാണ്‌ ഭേദഗതി ചെയ്‌തത്‌. ചീഫ്‌ ജസ്‌റ്റിസും കൂടി ചേരുന്പോൾ 38 ആയി ഉയരും. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ജഡ്ജിമാരായിരുന്നു ഇതുവരെയുള്ള പരാമാവധി അംഗബലം. കേസുകൾ തീർപ്പാക്കാൻ കൂടുതൽ അംഗബലം അവശ്യമാണെന്ന വിലയിരുത്തലിനെ തുടർന്നാണ്‌ നടപടി. 2019ലാണ്‌ അംഗബലം 32ൽ നിന്ന്‌ 34 ആക്കി വർധിപ്പിച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home