ad
Deshabhimani

print edition അറസ്‌റ്റിന്‌ പുതിയ 
മാർഗനിർദേശവുമായി സുപ്രീംകോടതി

Manipur Violence
വെബ് ഡെസ്ക്

Published on Sep 22, 2026, 01:32 AM | 1 min read

ന്യൂഡൽഹി: ആരെയും എപ്പോഴും അറസ്‌റ്റ്‌ ചെയ്യാമെന്ന സർക്കാരിന്റെ അധികാരപ്രയോഗത്തിന്‌ കടിഞ്ഞാണിട്ട്‌ സുപ്രീംകോടതി. ചട്ടപ്രകാരമല്ലാത്ത അറസ്‌റ്റിനെ തുടർന്ന്‌ വിട്ടയക്കപ്പെട്ട ഒരാളെ വീണ്ടും അറസ്‌റ്റ്‌ ചെയ്യാൻ മജിസ്‌ട്രേട്ടിന്റെ അനുമതി വേണമെന്ന്‌ ജസ്‌റ്റിസുമാരായ ഉജ്ജൽ ഭൂയാൻ, അതുൽ എസ്‌ ചന്ദൂർക്കർ എന്നിവരുടെ ബെഞ്ച്‌ ഉത്തരവിട്ടു. അറസ്റ്റിൽ നിന്ന്‌ പ‍ൗരന്മാർക്ക്‌ സംരക്ഷണം നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 22(1) വകുപ്പിന്റെ വ്യാപ്‌തി വിപുലപ്പെടുത്തിയാണ്‌ ഉത്തരവ്‌. ഒരു വ്യക്തി എത്ര വലിയ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെട്ടാലും ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഹനിക്കാൻ കഴിയില്ലെന്ന്‌ കോടതി നിരീക്ഷിച്ചു.


പ്രതിക്ക്‌ മനസ്സിലാകുന്ന ഭാഷയിൽ അറസ്‌റ്റിന്റെ കാരണം പൊലീസ്‌ എഴുതി നൽകണം. അത്‌ ചെയ്യാതെ അറസ്‌റ്റ്‌ ചെയ്യുകയും ചട്ടവിരുദ്ധമെന്ന് കണ്ട്‌ മോചിപ്പിക്കുകയും ചെയ്‌താൽ വീണ്ടും അറസ്റ്റ്‌ ചെയ്യാൻ മജിസ്‌ട്രേറ്റിന്റെ അനുമതി വേണം. അറസ്‌റ്റിന്റെ കാരണം, മേലധികാരിയുടെ അനുമതി എന്നിവ സഹിതമാകണം കസ്‌റ്റഡി അപേക്ഷ നൽകേണ്ടത്‌. അല്ലെങ്കിൽ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയെടുത്ത്‌ കേസ്‌ അന്വേഷണം മറ്റൊരാൾക്ക്‌ നൽകണം. അകാലിദൾ നേതാവിന്റെ തടങ്കലും അറസ്റ്റും റദ്ദാക്കുന്നതിനിടെയാണ് കോടതി മാർഗനിർദേശം പുറപ്പെടു
വിച്ചത്‌.


അറസ്‌റ്റിന്റെ കാരണം എഴുതി നൽകിയില്ലെങ്കിൽ പിന്നീട് കുറ്റപത്രം സമർപ്പിച്ചാലും അറസ്‌റ്റ്‌ നിയമവിധേയമാകില്ല. ഭരണഘടനാവിരുദ്ധമായ തടങ്കലിൽ നിന്ന് അയാൾ മോചിതനാകും. കസ്‌റ്റഡി അപേക്ഷ നൽകുന്പോൾ എന്തുകൊണ്ട്‌ ആദ്യം അറസ്‌റ്റ്‌ ചെയ്‌തപ്പോൾ കാരണം എഴുതി നൽകിയില്ല എന്നും വ്യക്തമാക്കണം. ഇക്കാര്യം പ്രതിയെ അറിയിച്ച ശേഷമേ ഇ‍ൗ അപേക്ഷപോലും നൽകാനാകു. ഒരാഴ്‌ചയ്‌ക്കകം മജിസ്‌ട്രേറ്റ്‌ തീരുമാനമെടുക്കണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home