Deshabhimani

print edition മാധ്യമപ്രവർത്തകർക്കെതിരായ ലൈംഗികാതിക്രമം ഗ‍ൗരവതരം

supreme Court
വെബ് ഡെസ്ക്

Published on Oct 16, 2026, 12:25 AM | 1 min read

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിനെതിരായ വിദ്യാർഥി–യുവജന സംഘടനകളുടെ പ്രക്ഷോഭത്തിനിടെ വനിതാമാധ്യമപ്രവർത്തകർ ലൈംഗികാതിക്രമത്തിന്‌ ഇരയായെന്ന പരാതി ഗ‍ൗരവതരമെന്ന്‌ സുപ്രീംകോടതി. വിഷയത്തിൽ റിട്ട. വനിതാ ജഡ്‌ജിയുടെ നേതൃത്വത്തിൽ പൂർണമായും അല്ലെങ്കിൽ ഭൂരിഭാഗവും വനിതകൾ അടങ്ങുന്ന സ്വതന്ത്രാന്വേഷണ സമിതി രൂപീകരിക്കാൻ ഒരുക്കമാണെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌, ജസ്റ്റിസ്‌ ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച്‌ വ്യക്തമാക്കി. വിഷയത്തിൽ ഡൽഹി പൊലീസിന്‌ നോട്ടീസയച്ചിട്ടുണ്ട്‌.


വനിതാമാധ്യമപ്രവർത്തകർ ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്ക്‌ ഇരയായെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്ങാണ്‌ ആവശ്യപ്പെട്ടത്‌. അന്വേഷണ സമിതിയിൽ അംഗങ്ങളാകാൻ അനുയോജ്യമായവരുടെ പേരുകളും അതിക്രമത്തിനിരയായ മാധ്യമപ്രവർത്തകരുടെ വിവരങ്ങളും മുദ്രവെച്ച കവറിൽ നൽകാൻ ഇന്ദിര ജയ്‌സിങ്ങിനോട്‌ കോടതി നിർദേശിച്ചിട്ടുണ്ട്‌. വനിതാമാധ്യമ പ്രവർത്തകരുടെ സംരക്ഷണത്തിന്‌ കൃത്യമായ മാർഗനിർദേശം പുറത്തിറക്കുമെന്നും വ്യവസ്ഥാപിത മാധ്യമങ്ങളിലും അല്ലാത്തവയിലും ജോലിയെടുക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.


അതേസമയം മാധ്യമപ്രവർത്തകരെ റീൽ നിർമാതാക്കളെന്ന്‌ വിളിച്ച്‌ കേന്ദ്രസർക്കാർ അധിക്ഷേപിച്ചു. മൊബൈൽ ഫോൺ ഉള്ളവരെല്ലാം മാധ്യമപ്രവർത്തകരാണെന്നും റീലുകൾ നിർമിച്ച്‌ അപ്‌ലോഡ്‌ ചെയ്യുകയാണെന്നമായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ പരിഹാസം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home