Deshabhimani

കാലടി സർവകലാശാല

print edition വിദ്യാർഥിതാൽപ്പര്യം ഹനിക്കാതെ 
തീരുമാനിക്കണം

Supreme Court
വെബ് ഡെസ്ക്

Published on Nov 06, 2026, 01:28 AM | 1 min read

ന്യൂഡൽഹി: അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്‌തതിന്‌ കാലടി സംസ്‌കൃത സർവകലാശാലയിൽ വൈസ്‌ ചാൻസലർ സസ്‌പെൻഡ്‌ ചെയ്‌ത വിദ്യാർഥികളെ പരീക്ഷയെഴുതിക്കുന്നതിൽ വിദ്യാർഥിതാൽപ്പര്യം ഹനിക്കാതെ ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ തീരുമാനിക്കണമെന്ന്‌ സുപ്രീംകോടതി.


പരീക്ഷയെഴുതാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ നൽകിയ അനുമതി റദ്ദാക്കിയ ഡിവിഷൻ ബെഞ്ച്‌ ഉത്തരവിനെതിരെ എസ്‌എഫ്‌ഐ സംസ്‌കൃത സർവകലാശാല യൂണിറ്റ്‌ പ്രസിഡന്റ്‌ പി എസ്‌ അർച്ചനയടക്കം 16 പേരാണ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌. ഇത്‌ പരിഗണിച്ചാണ് ജസ്റ്റിസുമാരായ പി എസ്‌ നരസിംഹ, അലോക്‌ ആരാധെ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്‌.


ഹൈക്കോടതി നിർദേശിച്ചാൽ പ്രത്യേക പരീക്ഷ നടത്തുമെന്ന്‌ സർവകലാശാല സുപ്രീംകോടതിയിൽ എഴുതി നൽകി. ഇ‍ൗ ഉറപ്പ്‌ ഉത്തരവിലും രേഖപ്പെടുത്തി. കുട്ടികൾക്ക്‌ ഹാജരില്ലെന്ന സർവകലാശാല വാദം വിദ്യാർഥികൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ പി വി ദിനേശ്‌ ഖണ്ഡിച്ചു. അടിസ്ഥാന സ‍ൗകര്യങ്ങളുടെ അപര്യാപ്‌തതയ്‌ക്കെതിരെ സമരം നടത്തിയ കുട്ടികളെ 64 ദിവസം സസ്‌പെൻഡ്‌ ചെയ്‌തതാണ്‌ ഹാജർ കുറയാൻ കാരണം. സര്‍വകലാശാല നാടകശാലയിലെ വിളക്കുകൾക്ക്‌ ചരമോപചാരം അർപ്പിച്ചാണ്‌ വിദ്യാർഥികൾ ജനാധിപത്യ സമരം നടത്തിയതെന്നും അദ്ദേഹം വാദിച്ചു. സമര ചിത്രങ്ങളും ഹാജരാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home