ബിഹാര്‍ എസ്ഐആറില്‍ ആധാര്‍ രേഖയാക്കണം; നിര്‍ണായക നിര്‍ദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ബിഹാറിൽ കരട് വോട്ടർപ്പട്ടികയിൽനിന്ന് പുറത്തായവർക്ക് തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് സമർപ്പിക്കാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ച 11 രേഖകൾക്ക് പുറമെ 12-മത്തെ തിരിച്ചറിയൽ രേഖയായി ആധാറും പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിന്‍റെതാണ് ഉത്തരവ്.
ആധാർ പൗരത്വത്തിനുള്ള തെളിവല്ല. ഒരാളുടെ വിലാസം, തിരിച്ചറിയല്‍ രേഖ എന്ന നിലയില്‍ ആധാറിനെ പരിഗണിക്കാമെന്നും വോട്ടർമാർ ഹാജരാക്കുന്ന ആധാർ കാർഡുകളുടെ ആധികാരികത പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്ക് അവകാശമുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.








0 comments