ad
Deshabhimani

തെരഞ്ഞെടുപ്പ്‌ കമീഷണർ തെരഞ്ഞെടുപ്പ്‌

print edition കേന്ദ്രസർക്കാർ എന്തിനാണ് 
നിഷ്‍പക്ഷത നടിക്കുന്നത്‌

Supreme Court of India

സുപ്രീംകോടതി

വെബ് ഡെസ്ക്

Published on May 15, 2026, 12:00 AM | 1 min read

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്‌ കമീഷണർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയിൽ കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തിയ മോദി സർക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്‍ത്‍ സുപ്രീംകോടതി. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്‌, കേന്ദ്ര മന്ത്രി എന്നിവരടങ്ങിയ പാനലിന്റെ ഘടനയിൽ കോടതി ആശങ്ക അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണറെയും മറ്റ്‌ കമീഷണർമാരുടെയും ബന്ധപ്പെട്ട വിഷയം പരിഗണിക്കവെയാണ്‌ സുപ്രീംകോടതിയുടെ നിരീക്ഷണം. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്‌, സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ എന്നിവരുൾപ്പെടുന്ന സമിതിയാണ്‌ കമീഷണർമാരെ തെരഞ്ഞെടുക്കേണ്ടത്‌ എന്ന്‌ സുപ്രീംകോടതി വിധിയുണ്ടായിരുന്നു. എന്നാൽ മോദി സർക്കാർ നിയമപരിഷ്‌കാരത്തിലൂടെ കോടതിവിധി മറികടന്നു.


പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട്‌ കേന്ദ്ര മന്ത്രി വിയോജിക്കില്ല. ഇ‍തനുസരിച്ച്‌ തീരുമാനങ്ങൾ ഒന്നിനെതിരെ രണ്ട്‌ വോട്ടുകൾക്ക്‌ പാസാവും. പിന്നെന്തിനാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷണർമാരെ നിയമിക്കുന്നതിൽ കേന്ദ്ര സർക്കാർ നിഷ്‍പക്ഷത നടിക്കുന്നത്‌. സിബിഐ ഡയറക്‌ടറെ നിയമിക്കുന്ന സമിതിയിൽ ചീഫ്‌ ജസ്റ്റിസ്‌ അംഗമാണ്‌. ഇ‍ൗ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ്‌ കമീഷണർമാരുടെ നിയമനത്തിൽ ഇ‍‍ൗ രീതി പിന്തുടരാതിരിക്കാൻ കാരണമൊന്നുമില്ലെന്നും കോടതി പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾക്കായി ഇ‍ൗ രീതി പിന്തുടരേണ്ടത്‌ പ്രധാനമാണെന്നും കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ്‌ കമീഷൻ മാത്രമല്ല, കമീഷന്റെ പ്രവർത്തനവും നിക്ഷ്‌പക്ഷമായിരക്കണമെന്ന്‌ ദിപാങ്കർ ദത്ത, സതീഷ്‌ ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച്‌ നിരീക്ഷിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home