print edition മുസ്ലിം സ്‌ത്രീക്ക് നൽകിയ പുതപ്പ് തിരിച്ചുവാങ്ങി ബിജെപി മുൻ എംപി

ജയ്‍പുർ: പുതപ്പ് വിതരണ പരിപാടിക്കിടെ, മുസ്ലിം സ്‌ത്രീയുടെ മതം ചോദിച്ചറിഞ്ഞ ശേഷം അവർക്ക് നൽകിയ പുതപ്പ് തിരിച്ചുവാങ്ങി ബിജെപി മുൻ എംപി സുഖ്ബീർ സിങ്. രാജസ്ഥാനിലെ ടോങ്കിൽ പൊതുപരിപാടിക്കിടെയാണ് സംഭവം.
28ന് പ്രധാനമന്ത്രി അജ്‍മീർ സന്ദർശിക്കുന്നതിന് മുന്നോടിയായിട്ടാണ് നിവായിലെ കരേഡയിലെ ക്ഷേത്രപരിസരത്ത് പുതപ്പ് വിതരണം ചെയ്‌തത്. കടുത്ത ശൈത്യമായതിനാൽ പുതപ്പ് വാങ്ങാൻ ധാരാളം ഗ്രാമവാസികളെത്തി.
സ്‌ത്രീകളോട് പേര് ചോദിക്കുകയും മുസ്ലിമാണെന്ന് മനസ്സിലാക്കിയപ്പോൾ സഹായികളോട് അവർക്ക് പുതപ്പ് നൽകേണ്ടെന്ന് സുഖ്ബീർ സിങ് നിർദേശിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്നവർക്ക് പുതപ്പ് സ്വീകരിക്കാൻ അവകാശമില്ലെന്നും ഇത് തന്റെ വ്യക്തിപരമായ പരിപാടിയാണെന്നുമാണ് ബിജെപി നേതാവിന്റെ വിശദീകരണം.









0 comments