ad
Deshabhimani

print edition നേപ്പാളിൽ 
വിദ്യാർഥി രാഷ്‌ട്രീയം 
നിരോധിച്ചു

nepal

പ്രധാനമന്ത്രി ബലേന്ദർ ഷാ

വെബ് ഡെസ്ക്

Published on Mar 31, 2026, 02:07 AM | 1 min read

കാഠ്‌മണ്ഡു : നേപ്പാളിലെ ജൻ സി പ്രക്ഷോഭകരുടെ പിന്തുണയോടെ അധികാരത്തിലെത്തിയ പ്രധാനമന്ത്രി ബലേന്ദർ ഷാ, രാജ്യത്തെ കലാലയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം നിരോധിച്ചു. ജീവനക്കാരുടെയും അധ്യാപകരുടെയും രാഷ്ട്രീയ പ്രവർത്തനം നിരോധിച്ചു. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ 48 മണിക്കൂറിനുള്ളിലാണ് വിവാദ തീരുമാനം. "കലാലയങ്ങളെ രാഷ്ട്രീയ മുക്തമാക്കി പഠനനിലവാരം ഉയർത്തുക' എന്നതാണ്‌ ലക്ഷ്യമെന്നാണ്‌ സർക്കാർ വാദം.


ബലേന്ദർ ഷായെ അധികാരത്തിലെത്തിക്കാന്‍ മുൻപന്തിയിലുണ്ടായിരുന്ന യുവതലമുറയെ ചൊടിപ്പിക്കുന്ന തീരുമാനമാണിത്. വിദ്യാർഥി രാഷ്ട്രീയ സംഘടനകൾക്ക് പകരം അടുത്ത 90 ദിവസത്തിനുള്ളിൽ രാഷ്ട്രീയേതര സ്വഭാവമുള്ള സ്റ്റുഡന്റ് കൗൺസിലുകൾ രൂപീകരിക്കണമെന്നാണ് നിര്‍ദേശം. സർക്കാർ സ്ഥാപനങ്ങളിലെ രാഷ്ട്രീയ യൂണിയനുകൾ പിരിച്ചുവിടാനും രാഷ്ട്രീയ ബന്ധമുള്ള ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമെതിരെ നടപടിയെടുക്കാനും നിർദേശിച്ചു. ജനാധിപത്യഅവകാശങ്ങൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home