തെരുവിൽ അലഞ്ഞുതിരിഞ്ഞു നടന്ന പശു ആക്രമിച്ചു; 3 വയസുകാരന് ഗുരുതര പരിക്ക്

Photo: India Today
ജയ്പുർ: തെരുവിൽ അലഞ്ഞുതിരിഞ്ഞു നടന്ന പശുവിന്റെ ആക്രമണത്തിൽ 3 വയസുകാരന് ഗുരുതര പരിക്ക്. കുട്ടിയെ രക്ഷിക്കാനെത്തിയ അമ്മയ്ക്കും പശുവിന്റെ ആക്രമണത്തിൽ പരിക്കേറ്റു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രാജസ്ഥാനിലെ അബു റോഡിലെ ശിവാജി കോളനിയിലാണ് സംഭവം.
നിശാന്ത് എന്ന കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. വീടിന് പുറത്ത് ടോയ് കാറിൽ കളിക്കുന്നതിനിടെ ഓടിയെത്തിയ പശു കുട്ടിയെ കൊമ്പുകൊണ്ട് കുത്തിയെറിയുകയായിരുന്നു. കുട്ടിക്ക് നേരെ പശു പാഞ്ഞടുക്കുന്നത് കണ്ട ഉടനെ അമ്മ ഓടിയെത്തുകയും രക്ഷപ്പെടുത്താനുള്ള ശ്രമവും നടത്തി. ഇതിനിടെയാണ് അമ്മയ്ക്കും പശുവിന്റെ കുത്തേറ്റത്. തുടർന്ന് പ്രദേശവാസികൾ ഓടിയെത്തിയാണ് പശുവിനെ ഓടിച്ചത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പശുക്കളും കാളകളും അലഞ്ഞുതിരിഞ്ഞു നടക്കുന്നതായും കാണാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. പലപ്പോഴും കാൽനടയാത്രക്കാരെ ആക്രമിക്കുന്നുണ്ടെന്നുമാണ് വിവരം. അലഞ്ഞുതിരിഞ്ഞുനടക്കുന്ന കന്നുകാലി ശല്യം നിയന്ത്രിക്കുന്നതിന് അടിയന്തരമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.









0 comments