Deshabhimani

40 ലക്ഷം രൂപയുടെ നാശനഷ്ടം

പത്മം തിയറ്ററിൽ 
വൻ തീപിടിത്തം

a

പത്മം തിയറ്റർ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ നശിച്ച ഇരിപ്പിടങ്ങൾ

avatar
സ്വന്തം ലേഖകൻ

Published on Nov 07, 2026, 12:06 AM | 1 min read

മലപ്പുറം

മലപ്പുറം നഗരത്തിലെ കോട്ടപ്പടിയിലുള്ള പത്മം തിയറ്റർ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. വെള്ളി പുലർച്ചെ നാലോടെയാണ് തിയറ്ററിന്റെ രണ്ടാംനിലയിലെ സ്ക്രീൻ രണ്ടിൽ തീപിടിത്തമുണ്ടായത്. പ്രാഥമിക കണക്കനുസരിച്ച് 40 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.

​സ്ക്രീൻ രണ്ടിൽനിന്ന് അസ്വാഭാവിക ശബ്ദം കേട്ട് ജീവനക്കാർ ഓടിയെത്തിയപ്പോഴേക്കും തീപടർന്നിരുന്നു. ഉടൻ മലപ്പുറം അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. രണ്ട് യൂണിറ്റുകളിലായി സ്ഥലത്തെത്തിയ സേന ആദ്യം പ്രൊജക്ടർ മുറിയിലേക്ക് തീപടരുന്നത് തടഞ്ഞു. ഒന്നാംനിലയിലെ സ്ക്രീൻ ഒന്നിലേക്കും തീ വ്യാപിക്കാതെ തടഞ്ഞത്‌ കൂടുതൽ നാശനഷ്ടം ഒഴിവാക്കി. ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂർണമായും അണച്ചത്.

​ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചെമ്മാട് തൃക്കുളം സ്വദേശി വി സി ദാമോദരന്റെ ഉടമസ്ഥതയിലുള്ളതാണ് തിയറ്റർ. വെള്ളിയാഴ്ച രണ്ട് സിനിമകൾ ഒരേസമയം റിലീസ് ചെയ്യാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. ​ജില്ലാ ഫയർ ഓഫീസർ ടി അനൂപ്, സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home