ad
Deshabhimani

മൃതദേഹം മുതലകൾ പാതി തിന്ന നിലയിൽ; കാണാതായ 12 കാരിയുടെ മരണത്തില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍

Crime Scene

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 31, 2026, 09:34 PM | 1 min read

ഗ്വാളിയാർ: മധ‍്യപ്രദേശിലെ സിരോലിൽ കാണാതായ 12 കാരിയുടെ മൃതദേഹം മുതലകൾ പാതി തിന്ന നിലയിൽ കണ്ടത്തി. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.


ദിണ്ടിലെ സിന്ധ് നദീ പരിസരത്ത് നിന്നാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. ചോദ്യം ചെയ്യലിൽ കുട്ടി ജീവനൊടുക്കിയെന്നും അതിന്റെ നാണക്കേട് മറയ്ക്കാനാണ് മൃതദേഹം നദിയിൽ തള്ളിയതെന്നുമാണ് രണ്ടാനച്ഛന്‍ മൊഴി നൽകിയത്. അതേസമയം, കുട്ടി ജീവനൊടുക്കിയതാണോ രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


കുട്ടി മരിച്ച വിവരം പുറം ലോകമറിയാതിരിക്കാൻ ഇയാൾ ഭാര്യയെയും കുട്ടിയുടെ സഹോദരങ്ങളെ‍യും ഭീഷണിപ്പെടുത്തിയതായാണ് വിവരം. ഈ മാസം 25 ന് കാണാതായ കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ചയാണ് കണ്ടെത്തിയത്. മൃതദേഹത്തിൻറെ ഭൂരിഭാഗവും നശിച്ച നിലയിലായിരുന്നു. കുട്ടി ആത്മഹത്യ ചെയ്തതാണോയെന്നും കൊലപാതകം മറച്ചുവെക്കാൻ വേണ്ടി പ്രതി രംഗങ്ങൾ ആസൂത്രിതമായി നടത്തിയതാണോ എന്നുമുള്ള സംശയത്തിലാണ് പൊലീസ്. നിലവിൽ പ്രതിയെയും കുട്ടിയുടെ അമ്മയെയും ചോദ്യം ചെയ്തുവരികാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home