വിജയ്‍യുടെ റാലിക്കിടെ വന്‍ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ചതായി വിവരം

ചെന്നൈ : നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‍യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം. നിരവധി പേർ കുഴഞ്ഞുവീണു. 30 പേർ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടിലെ കരൂരിൽ നടന്ന റാലിക്കിടെയായിരുന്നു അപകടം. ദുരന്തമുണ്ടായതോടെ വിജയ് പ്രസംഗം പൂർത്തിയാക്കാതെ മടങ്ങി.
കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് കുഴഞ്ഞുവീണതെന്നും മൂന്ന് കുട്ടികൾ ഐസിയുവിലാണെന്നും തമിഴ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം. തമിഴ്നാട് മന്ത്രിമാര്‍ സംഭവസ്ഥലത്തേക്കും ആശുപത്രിയിലേക്കും തിരിച്ചു. മന്ത്രി സെന്തില്‍ ബാലാജി കരൂര്‍ ആശുപത്രിയിലെത്തി.

രാവിലെ മുതലാണ് വിജയ്‍യുടെ റാലി ആരംഭിച്ചത്. ഉച്ചയ്ക്ക് കരൂർ വേലുച്ചാമിപുരത്ത് വിജയ് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും എത്തിയപ്പോൾ വൈകിട്ട് 6 മണിയായെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമ്പതോളം പേർ ഗുരുതരാവസ്ഥയിൽ
പ്രതികരിക്കാതെ വിജയ്
ദൗർഭാഗ്യകരമെന്ന് പ്രധാനമന്ത്രി
വിജയ്‍യെ കാണാനെത്തിയത് അനിയന്ത്രിതമായ ആൾക്കൂട്ടം. ആശുപത്രിയിലെത്തിച്ചത് നൂറുകണക്കിന് ജനങ്ങളെ
അപകടമുണ്ടായത് കരൂരിലെ വേലുച്ചാമിപുരത്ത്. പ്രസംഗം പൂർത്തിയാക്കാതെ വിജയ് മടങ്ങി
മരണസംഖ്യ ഉയർന്നേക്കാമെന്ന് ആശുപത്രി സൂപ്രണ്ട്
മരണസംഖ്യ 30 ആയതായി സ്ഥിരീകരിക്കാത്ത വിവരം
നിരവധി പേർ ഗുരുതരാവസ്ഥയിൽ
മന്ത്രി സെന്തിൽ ബാലാജിയും മറ്റ് മന്ത്രിമാരും കരൂർ ആശുപത്രിയിലെത്തി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ









0 comments