ഹരിദ്വാർ മാനസ ദേവി ക്ഷേത്രത്തിൽ തിക്കും തിരക്കും; ആറ് മരണം, 35ലധികം പേർക്ക് പരിക്ക്

PHOTO: X/@imayankindian
ഹരിദ്വാർ: ഉത്തരാഖണ്ഡ് ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു. 35ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചതായി ഗർവാൾ ഡിവഷൻ കമ്മീഷണർ വിനയ് ശങ്കർ സ്ഥിരീകരിച്ചു.
ശ്രാവണകാലമായതിനാൽ ക്ഷേത്രത്തിലേക്ക് നിരവധി പേർ എത്തിയതായാണ് വിവരമെങ്കിലും ഭീമമായ തിക്കും തിരക്കും എങ്ങനെയുണ്ടായി എന്ന് വ്യക്തമല്ല. ക്ഷേത്രത്തിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞതനുസരിച്ച് എസ്‌ഡിആർഎഫ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
സ്ഥലത്തെ പ്രാദേശിക ഭരണകൂടുവുമായി സംഭവത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ സൂക്ഷ്‌മമായി വിലയിരുത്തുന്നതായും മുഖ്യമന്ത്രി എക്‌സിലൂടെ അറിയിച്ചു. ഞായറാഴ്‌ച രാവിലെ 9.30ഓടെയാണ് സംഭവമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.









0 comments