ad
Deshabhimani

print edition ടിവികെ സർക്കാർ രൂപീകരിക്കട്ടെ; 
പ്രവർത്തനം 6 മാസം നിരീക്ഷിക്കും: സ്റ്റാലിൻ

m k stalin 26
വെബ് ഡെസ്ക്

Published on May 08, 2026, 01:15 AM | 1 min read

ചെന്നൈ: ഗവർണറുടെ ഇടപെടലോടെ തമിഴ്നാട്ടിലെ സർക്കാർ രൂപീകരണ നീക്കങ്ങൾ അനിശ്ചിതത്വത്തിലായിരിക്കെ നിലപാട് വ്യക്തമാക്കി ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. വിജയ്‍യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴക (ടിവികെ)ത്തിന്‌ സർക്കാർ രൂപീകരിക്കാൻ സ്വതന്ത്രമായ സാഹചര്യം ഉണ്ടാകട്ടെയെന്ന്‌ സ്‌റ്റാലിൻ പറഞ്ഞു.


തമിഴ്‌നാട്ടിൽ ഒരു ഭരണഘടനാ പ്രതിസന്ധിയോ ഉടനടി മറ്റൊരു തെരഞ്ഞെടുപ്പോ താൻ ആഗ്രഹിക്കുന്നില്ല, ഡിഎംകെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കില്ല, ആറ് മാസം സർക്കാരിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിക്കും സ്റ്റാലിൻ പറഞ്ഞു.


ഡിഎംകെ സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ തുടരുമെന്നും പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ ടിവികെ പാലിക്കുമെന്നും പ്രതീക്ഷിക്കുന്നതായി സ്‌റ്റാലിൻ പ്രതികരിച്ചു. "വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം 108 സീറ്റുകൾ നേടി.


സർക്കാർ രൂപീകരിക്കാൻ അദ്ദേഹത്തെ ക്ഷണിക്കാത്തത് തമിഴ്‌നാട്ടിലെ ജനങ്ങളുടെ ജനവിധിയെ അനാദരിക്കുന്നതിന് തുല്യമാണ്. തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾക്ക് ഇപ്പോഴും സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇത് സംസ്ഥാനത്തോടുള്ള അപമാനമാണ്; ജനാധിപത്യത്തിനേറ്റ ആഘാതമാണ്" , കമൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home