ad
Deshabhimani

സിപ്‌ലൈൻ റൈഡിനിടെ സുരക്ഷാ ലോക്ക് തകർന്നു; കർണാടകയിൽ വിനോദസഞ്ചാരി 40 അടി ഉയരത്തിൽ നിന്ന് വീണു

Accident

സിപ്‌ലൈൻ റൈഡിനിടെ ഉണ്ടായ അപകടം |Photo:NDTV

വെബ് ഡെസ്ക്

Published on Jul 20, 2026, 10:52 AM | 1 min read

ദണ്ഡേലി : കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രമായ ദണ്ഡേലിയിലെ റിസോർട്ടിൽ സാഹസിക വിനോദമായ സിപ്‌ലൈൻ റൈഡിനിടെ സുരക്ഷാ സംവിധാനം തകർന്ന് വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്. വിജയാപുര സ്വദേശിയായ കുബേർ സുർപൂർ എന്ന യുവാവാണ് 40 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചത്.


റൈഡിന് നടുവിലെത്തിയപ്പോൾ സുരക്ഷാ ലോക്ക് പെട്ടെന്ന് വേർപെടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ യുവാവിന്റെ കൈകാലുകൾക്ക് ഒടിവുകൾ സംഭവിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


റിസോർട്ട് അധികൃതരുടെ കടുത്ത അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് കുബേറിന്റെ കുടുംബം ആരോപിച്ചു. റൈഡിനായി ഉപയോഗിച്ച സുരക്ഷാ ഉപകരണങ്ങൾ തുരുമ്പെടുത്ത നിലയിലായിരുന്നുവെന്നും ഇവ കൃത്യമായി പരിപാലിച്ചിരുന്നില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടി. കൃത്യമായ സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും റിസോർട്ട് മാനേജ്‌മെന്റിനെതിരെ കർശന നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.


സാഹസിക വിനോദ കേന്ദ്രങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്. ഇത്തരം കേന്ദ്രങ്ങളിൽ കർശനമായ പരിശോധനകളും കൃത്യമായ അറ്റകുറ്റപ്പണികളും ഉറപ്പാക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേർ ആവശ്യപ്പെടുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home