ad
Deshabhimani

ചിത്രപ്രദർശനം നാളെ സമാപിക്കും

photo

എറണാകുളം ദർബാർ ഹാളിൽ 'സ്ക്രിപ്റ്റ്' ചിത്ര-ശിൽപ്പപ്രദർശനത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Jul 21, 2026, 02:41 AM | 1 min read

കൊച്ചി


സിഎഎസ് (കണ്ടംപററി ആർട്ട്‌ സ്‌പേസ്‌) സ്ക്രിപ്റ്റിന്റെ ചിത്രശിൽപ്പപ്രദർശനം എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ തുടങ്ങി.


കേരളത്തിന് അകത്തും പുറത്തുമുള്ള പ്രശസ്തരായ 24 ചിത്രകാരൻമാരെ ഉൾപ്പെടുത്തിയുള്ള പ്രദർശനം റഹ്മാൻ ഡിസൈനും സുജിത് ക്രയോൺസും ക്യൂറേറ്റ് ചെയ്യുന്നു.


ശിവദാസ് എടയ്‌ക്കാട്ടുവയൽ, ശ്രീജ പള്ളം, വർഗീസ് കളത്തിൽ, ബിനുരാജ് കലാപീഠം, ബാലകൃഷ്ണൻ കതിരൂർ, രാജേന്ദ്രൻ പുല്ലൂർ, ബിജി ഭാസ്കർ, ആർ കെ ചന്ദ്രബാബു, സുജിത് നവം, പി കെ ഹരി, കെ എസ് ശെൽവരാജ്, ഭട്ടതിരിപ്പാട്, കെ ആർ പ്രസാദ്, ജോൺ ജോസഫ്, സെബി അഗസ്റ്റിൻ, മീതു മോഹൻ, മാത്യു കുര്യൻ, വിൽസി, ബിജു എസ്എൽ പുരം, സേതു വർമ, തുഫൈൽ കെ, സിജോയ് ജോസ് തുടങ്ങിയവരാണ് പങ്കെടുക്കുന്ന ചിത്രകാരൻമാർ. പ്രദർശനം ബുധനാഴ്ച സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home