ad
Deshabhimani

വൺപ്ലസ് 16ഉം ഓപ്പോ ഫൈൻഡ് X10 അൾട്രയും ഇന്ത്യയിൽ എത്തില്ല; പകരം വമ്പൻ ഫീച്ചറുകളോടെ ഫൈൻഡ് X10 പ്രോ മാക്സ്

OP

വൺപ്ലസ് 16 സ്മാർട്ട്ഫോൺ | Photo:gadgets360.com

വെബ് ഡെസ്ക്

Published on Jul 20, 2026, 11:25 AM | 2 min read

ന്യൂഡൽഹി : പ്രമുഖ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളായ വൺപ്ലസിന്റെയും ഓപ്പോയുടെയും വരാനിരിക്കുന്ന മുൻനിര ഫ്ലാഗ്ഷിപ്പ് ഫോണുകളായ വൺപ്ലസ് 16, ഓപ്പോ ഫൈൻഡ് X10 അൾട്ര എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്യില്ലെന്ന് റിപ്പോർട്ട്. എന്നാൽ, ഈ രണ്ട് ഫോണുകൾക്കും പകരം ഓപ്പോയുടെ മറ്റൊരു പ്രീമിയം മോഡലായ ഫൈൻഡ് X10 പ്രോ മാക്സ് 2027ൽ കമ്പനി ഇന്ത്യയിൽ എത്തിക്കുമെന്നാണ് വിവരം.


മുൻപ് വൺപ്ലസ് ചൈനയ്ക്ക് പുറത്തുള്ള വിപണി ചുരുക്കുകയാണെന്ന റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും നോർത്ത് അമേരിക്കയിലും യൂറോപ്പിലും പുതിയ ലോഞ്ചുകൾ അവസാനിപ്പിക്കുമെന്നും ഇന്ത്യയിൽ പ്രവർത്തനം തുടരുമെന്നുമാണ് കമ്പനി വ്യക്തമാക്കിയിരുന്നത്. വൺപ്ലസ് 16ന്റെ വിപണിയിൽ നിന്ന് ഇന്ത്യയും പുറത്തായേക്കും. വൺപ്ലസ് 16 ഈ വർഷം അവസാനത്തോടെ ചൈനയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


185Hz ഡിസ്‌പ്ലേ, 2nm പ്രൊസസ്സറിൽ നിർമിച്ച സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രോ ചിപ്‌സെറ്റ്, 9,000mAh ബാറ്ററി, 200 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ എത്തുമെന്ന് കരുതുന്ന ഓപ്പോ ഫൈൻഡ് X10 പ്രോ മാക്സ് ഫോണിന്റെ പ്രധാന ഫീച്ചറുകളും പുറത്തുവന്നിട്ടുണ്ട്. സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിക്കുന്ന ഫീച്ചറുകളുമായാണ് ഫോൺ എത്തുന്നത്.


പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകൾ:


ഡിസ്‌പ്ലേ: ഉയർന്ന റിഫ്രഷ് റേറ്റുള്ള 2K ഫ്ലാറ്റ് LTPO OLED ഡിസ്‌പ്ലേ.


ക്യാമറ: ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോട് (OIS) കൂടിയ 200 മെഗാപിക്സൽ പ്രധാന ക്യാമറ. ഇതിന് പുറമെ 200 എംപി അൾട്രാ വൈഡ് ക്യാമറ, OIS സപ്പോർട്ടുള്ള 200 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 50 എംപി മൾട്ടിസ്പെക്ട്രൽ സെൻസർ എന്നിവയടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പ്.


പ്രൊസസ്സർ: മീഡിയടെക് ഡിമെൻസിറ്റി 9600 പ്രോ ചിപ്‌സെറ്റ്.


ബാറ്ററി: 8,000mAh നും 9,000mAh നും ഇടയിൽ ശേഷിയുള്ള ബാറ്ററി.


മറ്റു ഫീച്ചറുകൾ: IP69 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗ്, അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, സ്നാപ്പ് കീ.


അതേസമയം, ഇന്ത്യയിൽ റിലീസ് ചെയ്യാൻ സാധ്യതയില്ലാത്ത ഓപ്പോ ഫൈൻഡ് X10 അൾട്രയിൽ 10x ഒപ്റ്റിക്കൽ സൂമുള്ള 50 എംപി പെരിസ്‌കോപ്പ് ക്യാമറയും 3x ഒപ്റ്റിക്കൽ സൂമുള്ള 200 എംപി ടെലിഫോട്ടോ ക്യാമറയും സ്ക്വയർ ഫ്രണ്ട് ക്യാമറയും ഉണ്ടായിരിക്കുമെന്നാണ് സൂചന. എന്നാൽ ഈ രണ്ട് കമ്പനികളും സ്മാർട്ട്ഫോണുകളുടെ ലഭ്യതയെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home