ക്യാമറാ ഫ്രെയിമിൽ നിന്നും മാറാതെ ട്രംപ്, ലോകകപ്പ് ട്രോഫി വിതരണ ചടങ്ങിൽ അങ്കലാപ്പും ചിരിയും

ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോൾ ഫൈനലിന് ഒടുവിൽ ജേതാക്കൾക്ക് ട്രോഫി നൽകാനെത്തിയ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുഖ്യവേദിയിൽ നിന്നും മാറാത്തത് അങ്കലാപ്പായി. സ്‌പെയിൻ ടീമിന് ട്രോഫി നൽകിയശേഷവും വേദിയിൽ ക്യാമറാ ഫ്രെയിമിന് അകത്തുതന്നെ നിന്നു. ഔചിത്യം മറന്ന പ്രസിഡന്റിന്റെ നിൽപിൽ പെട്ടെന്ന് ആര്‍ക്കും ഒന്നും മിണ്ടാൻ കഴിയാതായി. സ്റ്റേഡിയവും ചാനലുകളിലൂടെ ലോകവും തമാശ കണ്ടു ചിരിച്ചു. പിന്നീട് സോഷ്യൽ മീഡിയ അധികാരത്തിന്റെ ക്യാമറാ ഭ്രമം തരംഗമാക്കി.
ക്യാപ്റ്റൻ റോഡ്രിക്ക് ട്രോഫി കൈമാറിയ ശേഷം ട്രംപ് ക്യാമറ ഫ്രെയിമിൽ നിന്ന് പുറത്തുപോകാതെ അവിടത്തന്നെ നിൽക്കയായിരുന്നു. താരങ്ങൾക്ക് കൈ കൊടുത്ത ശേഷവും മാറാതെ അവിടത്തന്നെ ചുറ്റിപ്പറ്റി നിന്നതാണ് ആശയ കുഴപ്പം വര്‍ധിപ്പിച്ചത്. ട്രംപ് ഇറങ്ങിയശേഷം ട്രോഫി ഉയർത്താനായി ക്യാപ്റ്റൻ റോഡ്രിയും ടീമും കാത്തു നിൽക്കേണ്ടി വന്നു.
സ്പാനിഷ് ക്യാപ്റ്റൻ റോഡ്രി ട്രോഫി ഉയർത്താൻ തയ്യാറെടുക്കുമ്പോൾ ട്രംപിന്റെ വേദിയിലെ അനാവശ്യ സാന്നിധ്യത്തിൽ അസ്വസ്ഥനായി കാണപ്പെട്ടു. ട്രംപിനോട് മാറിനിൽക്കാൻ അഭ്യർത്ഥിക്കുന്ന രീതിയിലുള്ള റോഡ്രിയുടെ ഭാവങ്ങൾ ക്യാമറകളിൽ പതിഞ്ഞു.
ഇതോടെ ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫന്റിനോ ഓടിയെത്തി ഇടപെട്ടു. അനുനയപൂര്‍വ്വം ട്രംപിനെ രംഗത്തു നിന്ന് മെല്ലെ പിടിച്ചു മാറ്റി. ഇതിനിടെ ട്രോഫി ഉയർത്തിയപ്പോൾ ക്യാമറ ഫ്രെയിമിൽ തന്നെ മാറാതെ തങ്ങി. ഒടുവിൽ സ്‌പെയിനിന്റെ ആഘോഷത്തിനുശേഷമാണ് വേദിയിൽ നിന്ന് ഇറങ്ങിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.
സമ്മാന വിതരണത്തിനായി ട്രംപും ഇൻഫന്റീനോയും ഗ്രൗണ്ടിലേക്ക് എത്തിയപ്പോൾ പിന്നീട് കാണികൾ കൂകി വിളിച്ചു. അർജന്റീന താരം ക്രിസ്റ്റ്യൻ റൊമേറോ ട്രംപിന് ഹസ്തദാനം നൽകാതെ കടന്നുപോയ ദൃശ്യങ്ങളും ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
ന്യൂജെഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാൻ 80,000 പേരാണ് എത്തിയത്.

2025-ൽ ഇതേ സ്റ്റേഡിയത്തിൽ (MetLife Stadium) നടന്ന ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ ചെൽസി വിജയിച്ചപ്പോൾ ട്രംപ് വേദിയിൽ തന്നെ തുടരുകയും, കളിക്കാരുടെ ട്രോഫി ആഘോഷത്തിലേക്ക് കടന്നുകയറാൻ ശ്രമിക്കുകയും ചെയ്ത സംഭവം ഉണ്ടായിരുന്നു. ഇത് കളിക്കാരെയും ആരാധകരെയും ഒരുപോലെ അമ്പരപ്പിക്കുകയും വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തു.
Related News
ഇത്തവണ ലോകകപ്പ് ടൂർണമെന്റിനിടെ യുഎസ് താരം ഫോളാരിൻ ബലോഗണിന് ലഭിച്ച റെഡ് കാർഡ് സസ്പെൻഷൻ പുനഃപരിശോധിക്കാൻ ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഫിഫ വിലക്ക് നീക്കിയെങ്കിലും കായികരംഗത്തെ സ്വതന്ത്ര നിയമങ്ങൾ ലംഘിച്ചുള്ള രാഷ്ട്രീയ ഇടപെടൽ വലിയ ചര്‍ച്ചയും വിമര്‍ശനങ്ങളും ഉയര്‍ത്തി.










0 comments